ആവശ്യമെങ്കില്‍ അണ്വായുധം പ്രയോഗിക്കും: പാക്ക് പ്രതിരോധ മന്ത്രി

ആവശ്യമെങ്കില്‍ അണ്വായുധം പ്രയോഗിക്കും: പാക്ക് പ്രതിരോധ മന്ത്രി

ഇസ്‌ളാമാബാദ്: പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി മറികടന്നുള്ള ആക്രമണത്തിന് ഇന്ത്യ തയാറായാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖൗജ ആസിഫ്. ആവശ്യമായ സാഹചര്യമുണ്ടെങ്കില്‍ ഇന്ത്യക്കെതിരേ അണ്വായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ചില്ലുകൂട്ടില്‍ വെക്കാനല്ല തങ്ങള്‍ക്ക് അണ്വായുധങ്ങളെന്നും ഖൗജ ആസിഫ് പറയുന്നു.

ഉറി ആക്രമണത്തിനു പിന്നില്‍ ഇന്ത്യ തന്നെയാണ് പ്രവര്‍ത്തിച്ചതെന്ന ആരോപണവും പാക്ക് പ്രതിരോധ മന്ത്രി ആവര്‍ത്തിച്ചു. ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന് സ്ഥാപിക്കാനാകുന്ന ഒരു തെളിവും ഇന്ത്യയുടെ പക്കലില്ല. ഏതാനും രാജ്യങ്ങളുടെ എതിര്‍പ്പിന്റെ പേരില്‍ പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനാകില്ലെന്നും ഖൗജ ആസിഫ് പറഞ്ഞു.
കശ്മീര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് പാക്കിസ്ഥാന്‍ കാണിക്കുന്ന താല്‍പ്പര്യം ഇന്ത്യക്കില്ലെന്ന് ലോകത്തിന് വ്യക്തമാണെന്ന് അവകാശപ്പെട്ട ഖൗജ ആസിഫ് ഏതു സാഹചര്യത്തെയും നേരിടാന്‍ പാക്കിസ്ഥാന്‍ സൈന്യം തയാറാണെന്നും അറിയിച്ചു.

Comments

comments

Categories: Slider, Top Stories