യുഡിഎഫ് സമരം മാനേജ്‌മെന്റുകള്‍ക്കായി: മുഖ്യമന്ത്രി

യുഡിഎഫ് സമരം മാനേജ്‌മെന്റുകള്‍ക്കായി: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മാനേജ്‌മെന്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് യുഡിഎഫ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നിലപാടു മൂലം പ്രവേശനത്തിന് കോഴ വാങ്ങാനുള്ള അവസരം ഇല്ലാതായിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും കോഴ വാങ്ങുന്നതിന് സഹായകമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി. 20 മെഡിക്കല്‍ കോളെജുകള്‍ കൂടി സര്‍ക്കാരുമായി ധാരണയിലെത്തിയിട്ടുണ്ട്. 350 അധിക സീറ്റുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്വശ്രായ മെഡിക്കല്‍ സീറ്റിലെ കുറഞ്ഞ ഫീസ് 25,000 ആണെന്നും നിശ്ചയിച്ച ഫീസ് ഘടനയില്‍ നിന്നും കരാറില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കുന്നതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാറില്‍ നിന്ന് വ്യതിചലിക്കുന്ന കോളെജുകള്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories