ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്ന് നിതി ആയോഗ്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്ന് നിതി ആയോഗ്

 

ന്യുഡെല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലോകോത്തര നിലവാരമുള്ള ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നിതി ആയോഗ് മാനവവിഭവശേഷി വികസന മന്ത്രാലയത്തോട്(എച്ച്ആര്‍ഡി) ആവശ്യപ്പെട്ടു. റെഗുലേറ്ററി ബോഡിയില്‍ നിന്നും സ്വതന്ത്ര്യമായി കൂടുതല്‍ ഉദാരവത്കരിക്കണമെന്നാണ് നിതി ആയോഗിന്റെ ആവശ്യം. വിദ്യാഭ്യാസമേഖലയിലെ റെഡുലേറ്ററി ബോഡികളായ യുജിസി, എഐസിടിഇ, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ അനുവദിക്കണമെന്നാണ് നിതി ആയോഗിന്റെ അഭിപ്രായം. എന്നാല്‍ നിതി ആയോഗ് നിര്‍ദേശം നിയമവിരുദ്ധമാണെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു.

ഈ വിഷയത്തില്‍ കഴിഞ്ഞ 23 ന് എച്ചആര്‍ഡി മന്ത്രാലയത്തില്‍ നിതി ആയോഗ് സംഘടിപ്പിച്ച ഇന്റേണല്‍ മീറ്റിങ്ങില്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വി എസ് ഒബ്‌റോയ് പങ്കെടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബജറ്റ് അവതരണവേളയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളും അധ്യാപനവും ലോകോത്തരനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 10 സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതും 10 സ്വകാര്യ മാനേമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണ രൂപഘടന നല്‍കുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ച നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയന്ത്രണം കുറയക്കാന്‍ എച്ച്ആര്‍ഡി മന്ത്രാലയം നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Comments

comments

Categories: Education, Slider