ബിസിസിഐക്കെതിരെ ലോധ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്

ബിസിസിഐക്കെതിരെ ലോധ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: ബിസിസിഐക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ജസ്റ്റിസ് ലോധ കമ്മീഷന്‍. ബിസിസിഐയുടെ സമഗ്ര പരിഷ്‌ക്കരണത്തിനായി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന കാരണത്താല്‍ ബിസിസിഐയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലോധ കമ്മിറ്റിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്മിറ്റി യോഗത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റിയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തരുതെന്ന ലോധ കമ്മീഷന്റെ നിര്‍ദ്ദേശത്തിന് വിപരീതമായി ബിസിസിഐ അഞ്ച് അംഗങ്ങളെ കഴിഞ്ഞ ദിവസം പുതിയതായി നിയമിച്ചിരുന്നു. ഇത്തരത്തിലുള്ള ബിസിസിഐയുടെ നിഷേധാത്മക നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്ന് ജസ്റ്റിസ് ലോധ അറിയിച്ചു.

സെലക്ഷന്‍ പാനല്‍ മതിയെന്നതായിരുന്നു ലോധ കമ്മിറ്റിയുടെ നിലപാട്. പുതിയ നിയമനമോ പരിഷ്‌കാരങ്ങളോ നടപ്പിലാക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ലോധ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളെ മറികടന്ന് ബിസിസിഐ പുതിയ നിയമനങ്ങള്‍ നടത്തിയത്.

ഐപിഎല്‍ വാതുവയ്പ് വിവാദത്തെ തുടര്‍ന്ന് ബിസിസിഐയെ ഉടച്ച് വാര്‍ക്കുന്നതിനായാണ് 2013ല്‍ സുപ്രീം കോടതി ലോധ കമ്മിറ്റിയെ നിയോഗിച്ചത്.

Comments

comments

Categories: Slider, Sports