കല്യാണ്‍ ജൂവലേഴ്‌സിന്റെ ചെന്നൈയിലെ പുതിയ രണ്ട് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു

കല്യാണ്‍ ജൂവലേഴ്‌സിന്റെ ചെന്നൈയിലെ പുതിയ രണ്ട് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു

ചെന്നൈ: കല്യാണ്‍ ജൂവലേഴ്‌സിന്റെ വേളാച്ചേരിയിലെയും അണ്ണാനഗറിലെയും പുതിയ ഷോറൂമുകള്‍ സിനിമാ താരങ്ങളായ സോനം കപൂര്‍, പ്രഭു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചെന്നൈയില്‍ ഇതോടെ കല്യാണിന് അഞ്ച് ഷോറൂമുകളായി. ഇന്ത്യയിലും പശ്ചിമേഷ്യയിലുമായി 102 ഷോറൂമുകളാണ് കല്യാണ്‍ ജൂവലേഴ്‌സിന് ഉള്ളത്.

ചെന്നൈയിലെ അഞ്ച് ഷോറൂമുകള്‍ക്ക് വേണ്ടി ഇതുവരെ 430 കോടി രൂപ കല്യാണ്‍ ജൂവലേഴ്‌സ് നിക്ഷേപിച്ചിട്ടുണ്ട്. കസേരളത്തിന് പുറത്ത് കല്യാണ്‍ ജൂവലേഴ്‌സിന്റെ ഏറ്റവും വലിയ വിപണിയായ തമിഴ്‌നാട്ടില്‍ ആകെ 750 കോടി രൂപയുടെ നിക്ഷേപമാണ് നടത്തയിരിക്കുന്നത്. 20 വിശാലമായ ഷോറൂമുകളും 150 മിനി ഡയമണ്ട് ഷോറൂമുകളുമായി കല്യാണ്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ശൃംഖലയാണ്. ഇന്ത്യയിലും ആഗോളതലത്തിലും കല്യാണ്‍ ജൂവലേഴ്‌സ് വിതരണശൃംഖല വ്യാപിപ്പിക്കുന്നു. ഇതിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ 900 കോടി രൂപയാണ് മുതല്‍മുടക്കുന്നത്.
ഫോട്ടോ ക്യാപ്ഷന്‍: കല്യാണിന്റെ പുതിയ ഷോറൂം ഉദ്ഘാടനം സോനം കപൂറും പ്രഭുവും ചേര്‍ന്ന് നിര്‍വഹിക്കുന്നു. റിഷികേശ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ ചെയര്‍മാനും എംഡിയുമായ ടി എസ് കല്യാണരാമന്‍,എന്നിവര്‍ സമീപം.

Comments

comments

Categories: Branding