ഐസിസി റാങ്കിംഗില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പിന്നില്‍

ഐസിസി റാങ്കിംഗില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പിന്നില്‍

ദുബായ്: ഐസിസി റാങ്കിംഗില്‍ ടീം ഇന്ത്യ താരങ്ങള്‍ക്ക് സ്ഥാന നഷ്ടം. ആദ്യ പത്തില്‍ ഇടം കണ്ടെത്താന്‍ കഴിയാതെ പോയ ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളത് പതിനൊന്നാമനായ അജിങ്ക്യ രഹാനെയാണ്. ടീം ഇന്ത്യ ടെസ്റ്റ് ക്യാപ്റ്റനായ വിരാട് കോഹ്‌ലി ഇരുപതാം റാങ്കിലേക്ക് താഴ്ന്നു. ചേതേശ്വര്‍ പൂജാരയും മുരളി വിജയുമാണ് ആദ്യ ഇരുപതിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

അതേസമയം ബൗളിംഗില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ആദ്യ പത്തില്‍ ഇടം നേടി. ഓഫ് സ്പിന്നറായ അശ്വിന്‍ രണ്ടാമതും ജഡേജ ഏഴാം സ്ഥാനത്തും. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയാണ് അശ്വിന്‍ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയത്. 16-ാം സ്ഥാനത്ത് നിന്നാണ് വിരാട് കോഹ്‌ലി പിന്നോക്കം പോയത്.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ബാറ്റ്‌സ്മാന്മാരില്‍ ഒന്നാം റാങ്കില്‍. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ വില്യംസന്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, പാക്കിസ്ഥാന്‍ താരം യൂനിസ് ഖാന്‍ തുടങ്ങിയവരാണ് യഥാക്രമം മുന്നിലുള്ള മറ്റ് ബാറ്റ്‌സ്മാന്മാര്‍. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നാണ് ബൗളിംഗില്‍ ഒന്നാമത്.

Comments

comments

Categories: Sports