നേപ്പാളില്‍ ബസ് അപകടം: 19 പേര്‍ കൊല്ലപ്പെട്ടു

നേപ്പാളില്‍ ബസ് അപകടം: 19 പേര്‍ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: നേപ്പാളില്‍ ചൊവ്വാഴ്ച അമിതമായ തോതില്‍ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് 300 അടി താഴ്ചയിലേക്കു മറിഞ്ഞ് 19 പേര്‍ കൊല്ലപ്പെട്ടതായി ദാദിംഗ് ജില്ലാ ഭരണകൂടം പ്രതിനിധി തോറന്‍ പരാജുലി അറിയിച്ചു.
കാഠ്മണ്ഡുവില്‍നിന്നും 120 കിലോമീറ്റര്‍ അകലെ ലാപാങ് പെഹ്ദി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ചെളി നിറഞ്ഞുനിന്നിരുന്നതിനാല്‍ റോഡിലൂടെ യാത്ര ദുഷ്‌കരമായിരുന്നു. ചെളിയില്‍നിന്നും മാറി സഞ്ചരിക്കാന്‍ ഡ്രൈവര്‍ വാഹനം ഇടയ്ക്കിടെ വെട്ടിച്ചതാണ് അപകടത്തിലേക്ക് നയിക്കാന്‍ കാരണമായതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബസിനകത്തും പുറത്തും യാത്രക്കാരുണ്ടായിരുന്നു.
അപകടത്തില്‍ ഒന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ദുരന്തസ്ഥലത്ത് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നേപ്പാളില്‍ ശനിയാഴ്ച ദാസ്ഹയിന്‍ ഉത്സവം ആരംഭിക്കുകയാണ്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഗ്രാമത്തിലേക്ക് തിരിച്ചവരാണ് ദുരന്തത്തില്‍പ്പെട്ടത്.

Comments

comments

Categories: World

Write a Comment

Your e-mail address will not be published.
Required fields are marked*