ആദ്യ ബ്രിക്‌സ് യങ് സയന്റിസ്റ്റ് കോണ്‍ക്ലേവ് ബെംഗളൂരുവില്‍

ആദ്യ ബ്രിക്‌സ് യങ് സയന്റിസ്റ്റ് കോണ്‍ക്ലേവ് ബെംഗളൂരുവില്‍

ന്യുഡെല്‍ഹി: ആദ്യ ബ്രിക്‌സ് യങ് സയന്‍ന്റിസ്റ്റ് കോണ്‍ക്ലേവിന് ഇന്ത്യ വേദിയാകുന്നു. ഡിപാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(ഡിഎസ്ടി)യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോണ്‍ക്ലേവിന് ഇന്നലെ ബെംഗളൂരുവില്‍ തുടക്കമായി. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ പ്രൊഫ. കെ കസ്തൂരിരംഗന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഈ മാസം 30 വരെ നടക്കുന്ന കോണ്‍ക്ലേവില്‍ ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നുള്ള 50 ഓളം യുവ ശാസ്ത്രജ്ഞന്മാരും ഗവേഷകരും പങ്കെടുക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിനാണ്(എന്‍ഐഎഎസ്)പരിപാടിയുടെ നടത്തിപ്പ് ചുമതല.

ബ്രിക്‌സ് രാജ്യങ്ങളിലെ ഇന്നൊവേഷന്‍ സഹകരണം ലക്ഷ്യമിടുന്ന പരിപാടി കംപ്യൂട്ടേഷണല്‍ ഇന്റലിജെന്‍സ്, എനര്‍ജി സൊലൂഷന്‍സ്, അഫോഡബിള്‍ ഹെല്‍ത്ത്‌കെയര്‍ എന്നീ മൂന്നു വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. യുവ ശാസ്ത്രജ്ഞന്‍മാരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോം വഴി ബ്രിക്‌സ് രാജ്യങ്ങള്‍ നേരിടുന്ന പൊതു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യും. ഡിപാര്‍ട്ടമെന്റ് ഒാഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെക്രട്ടറി ഡോ. അശുതോഷ് ശര്‍മ, ഡിപാര്‍മെന്റ് ഓഫ് ബയോടെക്‌നോളജിയിലെ ഡോ. കെ വിജയ് രാഘവന്‍, നിതി ആയോഗ് അംഗം ഡോ. വി കെ സരസ്വത്, എന്‍ഐഎഎസ ഡയറക്ടര്‍ ഡോ. ബാല്‍ദേവ് രാജ് എന്നിവര്‍ കോണ്‍ക്ലേവില്‍ സംസാരിച്ചു. ബില്‍ഡിങ് റെസ്‌പോണ്‍സീവ്, ഇന്‍ക്ലൂസീവ് ആന്‍ഡ് കളക്ടീവ് സൊലൂഷന്‍സ് എന്ന വിഷയത്തില്‍ ഇന്ത്യാസ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ബ്രിക്‌സ് ഇന്‍ 2016 നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ബ്രിക്‌സ് കോണ്‍ക്ലേവ് ഇന്ത്യയില്‍ നടക്കുന്നത്.

Comments

comments

Categories: Tech