ഓഹരി വിപണി: സ്റ്റോക്ക് ബ്രോക്കര്‍മാരെ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി സെബി

ഓഹരി വിപണി:  സ്റ്റോക്ക് ബ്രോക്കര്‍മാരെ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി സെബി

 

ന്യൂഡെല്‍ഹി: രാജ്യത്തെ സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്കായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുന്നു. നിക്ഷേപകരില്‍ നിന്ന് പണവും ഓഹരികളും സ്റ്റോക്ക് ബ്രോക്കര്‍മാര്‍ അപഹരിക്കുന്നതായി പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് സെബി കൂടുതല്‍ നിയന്ത്രണങ്ങളുമായി രംഗത്തുവരുന്നത്.

തങ്ങളുടെ ക്ലയന്റുകളുടെ എക്കൗണ്ടുകളില്‍നിന്ന് കോടിക്കണക്കിന് രൂപ വലിച്ചതായി യൂണികോണ്‍ സെക്യൂരിറ്റീസ്, കാസ സെക്യൂരിറ്റീസ് എന്നിവയിലെ നിക്ഷേപകര്‍ വ്യാപകമായി സെബി മുമ്പാകെ പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്റ്റോക് ബ്രോക്കര്‍മാരുടെ ചെവിക്കുപിടിക്കാന്‍ സെബി ഒരുങ്ങുന്നത്.

പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെബി ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്. ക്രമക്കേട് നടത്തുന്ന സ്റ്റോക് ബ്രോക്കര്‍മാരുടെ പേരുവിവരങ്ങള്‍ സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ക്കും നിക്ഷേപകര്‍ക്കും കൈമാറും. സെബിയുടെ പുതിയ നീക്കം നിക്ഷേകര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ്.

ലെഡ്ജര്‍ എക്കൗണ്ടിലെ ക്രെഡിറ്റ് ബാലന്‍സ് ഓരോ ആഴ്ചയും സ്റ്റോക്ക് ബ്രോക്കര്‍മാര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശവും സെബി മുന്നോട്ടുവെക്കും. കൂടാതെ സ്റ്റോക്ക് ബ്രോക്കര്‍മാര്‍ മാസത്തിലൊരിക്കല്‍ സ്റ്റോക്ക എക്‌സ്‌ചേഞ്ചുകള്‍ക്ക് നിക്ഷേപകരുടെ ഫണ്ട്, സെക്യൂരിറ്റീസ് ബാലന്‍സ് എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഹരി വ്യാപാരം സംബന്ധിച്ച വിശദാംശങ്ങള്‍ നിക്ഷേപകര്‍ക്ക് കൈമാറും.
സ്‌റ്റോക്ക് ബ്രോക്കര്‍മാര്‍ നിക്ഷേപകര്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ അയയ്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം മെസ്സേജുകളുടെ സത്യാവസ്ഥ നിക്ഷേപകര്‍ പരിശോധിക്കണമെന്നും സെബി മുന്നറിയിപ്പ് നല്‍കി.

Comments

comments

Categories: Slider, Top Stories