കടല്‍ കടന്നു പരക്കുന്ന ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ മധുരം

കടല്‍ കടന്നു പരക്കുന്ന  ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ മധുരം

അന്‍പതുകളില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ തനതു തമിഴ് മധുര പലഹാരങ്ങളുടെ വിപണനവുമായി ഒരു സ്റ്റോറില്‍ നിന്ന് തുടങ്ങി ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ ശുദ്ധമായ മധുരത്തിന്റെ രുചിയും പ്രശസ്തിയും തമിഴ്‌നാടും കേരളവും ഇന്ത്യയും കടന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പരക്കുകയാണ്. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം കൃഷ്ണന്റെയും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഹേമന്ത് മഹേഷിന്റെയും ഡയറക്ടറായ വൈഷ്ണവി കൃഷ്ണന്റെയും നേതൃത്വത്തില്‍ 2021 ഓടെ ലോകമെങ്ങുമുള്ള ഇന്ത്യക്കാരുടെ ഭവനങ്ങളില്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യപ്പെടുന്ന തനതു ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന നിലയില്‍ വളരാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകൃഷ്ണാ സ്വീറ്റ്‌സ്.  www.srikrishnasweets.com എന്ന വെബ്‌പോര്‍ട്ടലിലൂടെ മധുര പലഹാരങ്ങളുടെ ഇ-കൊമേഴ്‌സ് വിപണനത്തിലേക്കും കടന്നിരിക്കുന്നു ശ്രീകൃഷ്ണ സ്വീറ്റ്‌സ്.

കോയമ്പത്തൂരിലെ ആര്‍എസ്പുരത്തുള്ള ശ്രീകൃഷ്ണാ സ്വീറ്റ്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചാണ് ഫ്യൂച്ചര്‍ കേരളാ പ്രതിനിധി ശ്രീകൃഷ്ണാ സ്വീറ്റ്‌സിന്റെ സിഇഒ ഹേമന്ത് മഹേഷും അദ്ദേഹത്തിന്റെ പത്‌നിയും ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ ഡയറക്ടറുമായ വൈഷ്ണവി കൃഷ്ണനുമായും സംസാരിക്കുന്നത്. രണ്ടു പേരും നാല്‍പത് കടക്കാത്ത യുവത്വത്തിന്റെ പ്രതിനിധികള്‍, ആധുനിക ബിസിനസ് ലോകത്തിന്റെ താളവട്ടങ്ങള്‍ വേണ്ടുന്നതിലേറെ അറിയുന്നവര്‍. എങ്കിലും തങ്ങളുടെ കുടുംബ ബിസിനസിന്റെ കാര്യത്തില്‍ തികച്ചും പരമ്പരാഗതമായ സമീപനം വെച്ചു പുലര്‍ത്തുന്നു. ഫ്രൈഞ്ചസി മോഡലില്‍ നിരവധി ബ്രാഞ്ചുകള്‍ തുടങ്ങി വന്‍ലാഭം കൊയ്യാനുള്ള അവസരങ്ങളുള്ളപ്പോഴും തികച്ചും ഓര്‍ഗാനിക് മോഡലില്‍ നിലനില്‍ക്കുന്ന തരത്തിലുള്ള വളര്‍ച്ചയില്‍ വിശ്വസിക്കുന്നവര്‍. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള എഴുപതില്‍പരം ശ്രീകൃഷ്ണാ സ്വീറ്റ്‌സിന്റെ സ്റ്റോറുകളും നേരിട്ടു തന്നെയാണ് ഇവര്‍ നടത്തുന്നത്. ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ കോയമ്പത്തൂരില്‍ നിന്ന് നേരിട്ട് വാങ്ങിച്ച് അതതു സ്ഥലങ്ങളിലെ കിച്ചണുകളിലെത്തിച്ച് തനതു പരമ്പരാഗത രീതിയില്‍ പാചകം ചെയ്ത് വിപണനം നടത്തുന്നു.

11-2”എന്നാല്‍ പായ്ക്കിംഗിലും, സ്റ്റോര്‍, പ്രൊഡക്റ്റ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റിന്റെ കാര്യത്തിലും ഏറ്റവും കാര്യക്ഷമമായ ടെക്‌നോളജി ഞങ്ങള്‍ ഉപയോഗിക്കുന്നു. ഉല്‍പന്നങ്ങളുടെ ഗുണമേന്മയും, യഥാസമയത്തുള്ള ഡെലിവറിയും ഉറപ്പ് വരുത്തുന്നതിന് ഇത് ഞങ്ങളെ വളരെയേറെ സഹായിക്കുന്നു,” ഹേമന്ത് മഹേഷ് പറയുന്നു.

ഓരോ സംസ്ഥാനത്തിനും അവരുടേതായ തനതായ രുചിക്കൂട്ടുകളുണ്ടാവും. പരമ്പരാഗതമായി മധുരപലഹാരങ്ങള്‍ ഉപയോഗിക്കുന്നവരുടെ ഇടയിലേക്ക് തങ്ങളുടെ രുചി എത്തിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നുവെന്ന് ശ്രീകൃഷ്ണ സ്വീറ്റ്‌സ് അധികൃതര്‍ പറയുന്നു. തങ്ങള്‍ കാലങ്ങളായി ഉപയോഗിച്ചിരുന്ന പലഹാരങ്ങള്‍ക്കു പകരക്കാരായി പുതിയവരെത്തിയെന്നാവാം അവര്‍ കരുതിയത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഇത് ശ്രീകൃഷ്ണ സ്വീറ്റ്‌സിന് തുടക്കകാലങ്ങളില്‍ വെല്ലുവിളികളുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീകൃഷ്ണയുടെ സ്വാദ് ഈ സ്ഥലങ്ങളെല്ലാം പിടിച്ചെടുക്കുന്നതിനായി അധികകാലം വേണ്ടി വന്നില്ല. ഈ രണ്ടു സംസ്ഥാനങ്ങളിലും നിരവധി സ്‌റ്റോറുകളാണ് ഇപ്പോള്‍ ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റേതായി പ്രവര്‍ത്തിക്കുന്നത്.

11-572 മണിക്കൂറിനുള്ളില്‍ 17,500 കിലോഗ്രാം മൈസൂര്‍പാ തമിഴ്‌നാട്ടിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിനു നല്‍കിയത് ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ കീര്‍ത്തി വര്‍ധിപ്പിച്ചു. കമ്പനിയുടെ പേര് ലിംക ബുക്കില്‍ ഇടംപിടിക്കാനും അന്നത്തെ മൈസൂര്‍പാ നിര്‍മാണം ഇടയാക്കി. ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാനായതാണ് തങ്ങള്‍ക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്ന് ശ്രീകൃഷ്ണ സ്വീറ്റ്‌സ് ഡയറക്ടര്‍ വൈഷ്ണവി കൃഷ്ണന്‍ പറയുന്നു.

ബെംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേര്‍സിന് 48 മണിക്കൂറിനുള്ളില്‍ 7,300 കിലോഗ്രാം ലഡു നല്‍കിയതും ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ പ്രശസ്തിക്ക് കാരണമായി. ചെറിയ സമയ പരിധിക്കുള്ളില്‍ ടണ്‍ കണക്കിന് മധുരപലഹാരങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ ഇന്ന് ശ്രീകൃഷ്ണയ്ക്കു കഴിയുന്നുണ്ട്.
”ശുദ്ധമായ നെയ്യില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു, ഉപഭോക്താവിന് നവ്യവും, പുതുമയാര്‍ന്നതുമായ രുചി എപ്പോഴും ഉറപ്പു വരുത്തുന്നു. ഇതു തന്നെയാണ് ശ്രീകൃഷ്ണാ സ്വീറ്റ്‌സിന്റെ വിജയമന്ത്രവും, വിജയരഹസ്യവും,” വൈഷ്ണവി കൃഷ്ണന്‍ പറയുന്നു. മൈദയോ ഡാല്‍ഡയോ മറ്റു തരത്തിലുള്ള യാതൊരു പ്രിസര്‍വേറ്റീവുകളോ ഞങ്ങള്‍ ഉപയോഗിക്കുന്നില്ല. ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ പ്രമുഖ ഉല്‍പന്നമായ ‘മൈസൂര്‍പാ’ ഒരു തവണ വാങ്ങുന്ന ഒരാള്‍ക്ക് ഈ സ്വാഭാവിക രുചിയുടെ മാധുര്യം മനസിലാവും. പുതുതായി വിപണിയില്‍ അവതരിപ്പിച്ച ‘ബട്ടര്‍കാര’ അടക്കം 350ല്‍ പരം ഉല്‍പന്നങ്ങളാണ് ശ്രീകൃഷ്ണ സ്വീറ്റ്‌സിനുള്ളത്.

” ഉല്‍പന്നങ്ങളുടെ വൈവിധ്യവും വിപണിയുടെ വിപുലീകരണവും ലക്ഷ്യമിട്ടുകൊണ്ടാണ് ഞങ്ങള്‍ ‘തിരുപതി ഭീമാസ്’ എന്ന സുഗന്ധവ്യജ്ഞന കറികൂട്ട് പൊടികളുടെ ബ്രാന്‍ഡിനെ ഏറ്റെടുത്തത്. തനതു തമിഴ് കറിക്കൂട്ടുകളുടെയും, പൊടികളുടെയും വിപണിവ്യാപനത്തിലൂടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയൊരു സാന്നിദ്ധ്യമാവാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകൃഷ്ണാ സ്വീറ്റ്‌സ്. പാരമ്പര്യ രുചിക്കൂട്ടുകളും മധുരവും ഓരോ ആഘോഷവേളയിലും ഓരോ ഭാരതീയ ഭവനങ്ങളിലുമെത്തിക്കുക എന്ന വലിയൊരു ദൗത്യമാണ് ഞങ്ങള്‍ക്കുള്ളത്,” ഹേമന്ത് കൂട്ടി ചേര്‍ക്കുന്നു.

”പലഹാരങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് മുതല്‍ ഉല്‍പാദനം, പായ്ക്കിംഗ്, എയര്‍/റോഡ് മാര്‍ഗമുള്ള ഉല്‍പന്നങ്ങളുടെ നീക്കം, റീട്ടെയ്ല്‍ സ്റ്റോറിലെത്തുന്ന സമയം, ഉപഭോക്താവ് ഉല്‍പന്നം വാങ്ങുന്ന സമയം, ഉപയോഗിക്കാനെടുക്കുന്ന ഏകദേശ സമയം തുടങ്ങിയവയെല്ലാം കൃത്യമായി ട്രാക്ക് ചെയ്ത് 100 ശതമാനം ഗുണമേന്മയുള്ള മധുരാനുഭൂതി നല്‍കുക എന്നതിനു വേണ്ടി വളരെ കൃത്യതയുള്ള സോഫ്റ്റ്‌വെയര്‍ മോണിറ്ററിംഗ് സംവിധാനമാണ് ശ്രീകൃഷ്ണാ സ്വീറ്റ്‌സിനുള്ളത്. ഒരു പ്രത്യേക സമയത്തിനുള്ളില്‍ ഉപഭോക്താവിന് എത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവ തിരികെ കൊണ്ടുവന്ന് നശിപ്പിച്ചു കളയുകയാണ് ഞങ്ങള്‍ ചെയ്യുക,” വൈഷ്ണവി പറയുന്നു.

ഇപ്പോള്‍ യുഎസ്എയിലുള്ള എല്ലാ ഇന്ത്യന്‍ സ്‌റ്റോറുകളിലും ശ്രീകൃഷ്ണാ സ്വീറ്റ്‌സ് ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. ആഴ്ചാവസാനത്തിലാണ് പൊതുവെ യുഎസിലുള്ള ഇന്ത്യക്കാര്‍ ഷോപ്പിംഗിനെത്തുക. ഈ സമയത്ത് ആ ആഴ്ചയില്‍ തന്നെ നിര്‍മിച്ച പുതിയ ഉല്‍പന്നങ്ങള്‍ വിമാനമാര്‍ഗം ഈ സ്റ്റോറുകളിലെത്തിക്കുന്നു. ഇങ്ങനെ എപ്പോഴും ‘ഫ്രെഷ്’ആയ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കി കൊണ്ടിരിക്കുന്നു. യുഎസ്എ വിപണിയില്‍ വളരെ ഹാര്‍ദ്ദവമായ വരവേല്‍പാണ് ഞങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ഹേമന്ത് പറയുന്നത്.

കേരളത്തില്‍ ഇപ്പോള്‍ തിരുവന്തപുരത്തും എറണാകുളത്തുമാണ് ശ്രീകൃഷ്ണാ സ്വീറ്റ്‌സിന് സ്റ്റോറുകളുള്ളത്. സമീപഭാവിയില്‍ തൃശ്ശൂര്‍, പാലക്കാട് അടക്കമുള്ള മറ്റു ജില്ലകളില്‍ കൂടി ചില്ലറ വില്‍പനശാലകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് ശ്രീകൃഷ്ണാ സ്വീറ്റ്‌സ്. ഇതിനൊപ്പം തന്നെ ആമസോണ്‍ അടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികളുമായി ഒത്തു ചേര്‍ന്ന് ഇ-കൊമേഴ്‌സിലും വലിയൊരു മുന്നേറ്റത്തിനൊരുങ്ങുന്നു. ഭക്ഷണസാധനങ്ങളുടെ വേഗത്തിലുള്ള നീക്കത്തിന് ഇനിയും പുതിയ ‘സൊലൂഷനുകള്‍’ നമുക്കാവശ്യമാണ്. ഈ രംഗത്തുള്ള പുതിയ ഇന്നോവേഷനുകള്‍ക്ക് ഇന്ത്യ ഉറ്റു നോക്കുന്നു, ഹേമന്ത് പറയുന്നു.

മധുരപലഹാരങ്ങളോട് ഇന്ത്യക്കാര്‍ക്ക് എപ്പോഴും താല്‍പര്യമുണ്ട്. ഇന്ത്യയിലെ ഓരോ പ്രദേശങ്ങളിലെയും മധുരരുചികള്‍ വ്യത്യസ്തവുമാണ്. ലഡു, ജിലേബി തുടങ്ങിയവ എല്ലാ സ്ഥലങ്ങളിലും സുലഭമാണെങ്കിലും ഓരോ നാട്ടിലും തനതായ പലഹാരങ്ങളുണ്ട്. മലയാളികള്‍ക്ക് പായസം, കന്നടക്കാര്‍ക്ക് മൈസൂര്‍പാക്ക് എന്നിങ്ങനെ നീളുന്നു വ്യത്യസ്തയുടെ ആ നിര. എങ്കിലും, ഓരോ സ്ഥലങ്ങളിലെയും പലഹാരങ്ങള്‍ മറ്റിടങ്ങളിലേക്കും എത്താറുണ്ട്. ഇന്ന് മലയാളികള്‍ക്കേറെ പ്രിയങ്കരമായ പലഹാരങ്ങള്‍ തന്നെയാണ് മൈസൂര്‍ പാക്കും, സോനാപാപ്ടിയും, മില്‍ക്ക് പേടയുമെല്ലാം. തങ്ങളുടെ പലഹാരങ്ങളുടെ കീര്‍ത്തി നാടൊട്ടുക്കുമെത്തിക്കുകയാണ് ശ്രീകൃഷ്ണാ സ്വീറ്റ്‌സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് തങ്ങളുടെ മധുരം നല്‍കുക എന്നതാണ് ഇവരുടെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടവ. കോയമ്പത്തൂരില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ അടുക്കളയില്‍ നിന്ന് പാകപ്പെടുത്തിയെടുക്കുന്നത് വെറും പലഹാരങ്ങളല്ല, ഗുണമേന്മ നിറഞ്ഞ കരുതല്‍ കൂടിയാണ്. അടുക്കളയില്‍ അമ്മ പാകം ചെയ്‌തെടുക്കുന്ന തനതുരുചിയാണ് ഇവര്‍ നാടൊട്ടുക്കുമെത്തിക്കുന്നത്.

 

11-5
ആഘോഷ വേളകള്‍ക്കു മാറ്റുകൂട്ടാന്‍
വിവിധ തരം മധുര പലഹാരങ്ങളുമായി ശ്രീകൃഷ്ണ സ്വീറ്റ്‌സ്

മൈസൂര്‍പാ
കൃഷ്ണ രാജ വാധ്യാര്‍ മൈസൂര്‍ മഹാരാജാവായിരുന്ന കാലത്ത് മൈസൂര്‍ രാജകൊട്ടാരത്തിലെ അടുക്കളയില്‍ നിന്നാണ് ഈ മധുരം പുറംലോകമറിഞ്ഞു തുടങ്ങിയത്. അക്കാലത്ത് മൈസൂര്‍ രാജകൊട്ടാരത്തിലെ പാചകക്കാരനായിരുന്ന കാകസുര മടപ്പയാണ് കടലപ്പൊടിയും നെയ്യും മധുരവും ചേര്‍ത്ത് പ്രത്യേകമായ ഒരു വിഭവം ഉണ്ടാക്കിയത്. വിഭവമുണ്ടാക്കിയ മടപ്പ തന്നെയാണ് ഇതിനെ മൈസൂര്‍ പാക്കെന്നു വിളിച്ചതും. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ പാ
ക്കെന്നാല്‍ മധുരമെന്നാണ് അര്‍ഥം. ഇന്ത്യയിലെ പരമ്പരാഗത രീതിയിലുള്ള എല്ലാ ചടങ്ങുകളിലും മൈസൂരിന്റെ ഈ തനതു മധുരം മുന്‍പന്തിയിലാണ്. മൈസൂര്‍ പാക്കിന്റെ അധിപന്‍മാരായ സൗത്ത് ഇന്ത്യയിലെ പ്രമുഖ ബേക്കറികളിലെല്ലാം ഇതിന്റെ രുചിക്കൂട്ട് വ്യത്യസ്തവുമാണ്. ഈ ചേരുവകളില്‍ മാറ്റം വരുത്തി മൈസൂര്‍ പാക്കിനെ ശ്രീകൃഷ്ണ സ്വീറ്റ്‌സ് മൈസൂര്‍പാ ആക്കി മാറ്റുകയായിരുന്നു.

ലെജെന്‍ട്രി
ജീവിതത്തിലെ സന്തോഷ നിമിഷങ്ങളില്‍ അല്‍പം മധുരത്തിന്റെ രുചി എല്ലാവരുടെയും നാവിന്‍തുമ്പിലുണ്ടാവും. ഒഴിച്ചു കൂടാനാവാത്ത ഇത്തരം നിമിഷങ്ങളെ മധുരത്തിലേക്ക് ആവാഹിക്കുകയാണ് ലെജെന്‍ട്രി സീരീസ് എന്ന ബോക്‌സിലൂടെ ശ്രീകൃഷ്ണ സ്വീറ്റ്‌സ്. ബദാം, ഹല്‍വ, കൈമുറുക്ക്, മൈസൂര്‍പാ, ബക്‌ലവ, കജൂ ബര്‍ഫി, ഫിഗ് ബര്‍ഫി തുടങ്ങി പത്തു വിഭവങ്ങളടങ്ങിയ ഒരു ബോക്‌സ് മധുരമാണ് ലെജന്‍ട്രി.

മധുരത്തിന്റെ ദീപാവലി
ദീപങ്ങളുടെ ഉത്സവം മാത്രമല്ല ദീപാവലി. രുചിക്കൂട്ടുകളും മധുരങ്ങളും നിറയുന്ന ഉത്സവം കൂടിയാണിത്. കുട്ടിക്കാലത്തെ ദീപാവലി ആഘോഷങ്ങളാവും എല്ലാവരുടെയും മനസിലുണ്ടാവുക. ആ രുചിക്കൂട്ടുകളെ വീണ്ടും തിരികെക്കൊണ്ടു വരികയാണ് ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ പുതിയ മധുരപലഹാര കൂട്ടുകള്‍. സ്വീറ്റ് ക്രഞ്ച് റോള്‍സ്, കാഷ്യൂ ക്രഞ്ച്, മൈസൂര്‍പാ
യും അവില്‍ മിക്ച്ചറുമടങ്ങിയ ക്ലാസിക് ട്രീറ്റ് തുടങ്ങിയ മധുര പലഹാര നിര തന്നെ ദീപാവലിക്കു മുന്നോടിയായി ശ്രീകൃഷ്ണ സ്വീറ്റ്‌സ് അവതരിപ്പിച്ചു കഴിഞ്ഞു.

ഔറ സീരീസ്
മറ്റുള്ളവരുമായി സന്തോഷം പങ്കിടുന്നവയാണ് ഔറ സീരീസ് എന്ന മധുരപലഹാരക്കൂട്ടുകള്‍. ഔറ ഗ്ലോ, ഔറ സ്പാര്‍ക്കിള്‍, ഔറ റേഡിയന്‍സ് എന്നീ പാക്കുകളാണ് ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ ഔറ സീരീസിലുള്ളത്. ഏതാനും മധുര പലഹാരങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഔറ സീരീസിലൂടെ. മൈസൂര്‍പാ, ബോംബെ ഹല്‍വ, സോനാപാപ്ടി, കേക്ക്, ലഡു, ബദുഷ എന്നിവയാണ് ഔറ സീരീസില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ള മധുര പലഹാരങ്ങള്‍.

ഉത്സവക്കൂട്ടുകള്‍
സ്വാദേറിയതും മധുരമുള്ളതുമായ പലഹാരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയുള്ള ഉത്സവമോ ആഘോഷമോ ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. വ്യത്യസ്ത രുചികളടങ്ങിയ നിരവധി പലഹാരങ്ങള്‍ അവതരിപ്പിക്കുകയാണ് ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ ഫെസ്റ്റിവിറ്റി സീരീസ്. ഫെസ്റ്റിവിറ്റി പ്രീമിയര്‍, ഫെസ്റ്റിവിറ്റി ഡെല്യൂക്‌സ്, ഫെസ്റ്റിവിറ്റി സെലക്ട് എന്നിങ്ങനെയുള്ള മധുര പലഹാരക്കൂട്ടാണ് ശ്രീകൃഷ്ണ പുറത്തിറക്കിയിട്ടുള്ളത്.

റെലീഷ് സീരീസ്
പ്രിയപ്പെട്ടവരോടൊപ്പം ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് റെലീഷ് സീരീസ് തയാറാക്കിയിട്ടുള്ളത്. മധുര പലഹാരങ്ങളടങ്ങിയ ഓരോ ബോക്‌സാണ് റെലീഷ് സീരീസ്. കാജു കട്‌ലി, ബദുഷ, വൈറ്റ് സോനാപാപ്ഡി, ബൂന്ദി ലഡു എന്നീ വിഭവങ്ങളുടെ ബോക്‌സാണ് റെലീഷ് സീരീസിലുള്ളത്.

ഡെലക്‌സി സീരീസ്
ചോക്ലേറ്റ്, ഓറഞ്ച് തുടങ്ങി വിവിധ മധുരപലഹാരങ്ങളുടെ ഫ്‌ളേവറുകള്‍ ഒരുമിച്ച് കഴിക്കാനിഷ്ടപ്പെടാത്തവരുണ്ടാകില്ല. ഇത്തരം രുചികളെ ഒരുമിച്ച് നാവിന്‍ തുമ്പിലെത്തിക്കുകയാണ് ഡെലക്‌സി സീരീസ്. വൈറ്റ്, ഓറഞ്ച്, ചോക്ലേറ്റ്, ബനാറസ് എന്നിങ്ങനെ വിവിധ ഫ്‌ളേവറുകളിലുള്ള സോനാപാപ്ഡികള്‍ ഒരു പാക്കറ്റില്‍ ലഭ്യമാക്കുന്നതാണ് ഡെലക്‌സി സീരീസ്. ഇന്ത്യയില്‍ പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സോനാപാപ്ഡിയെന്ന മധുരക്കട്ടയുടെ ഉത്ഭവം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള വിഭവം കൂടിയാണിത്.

Comments

comments

Categories: FK Special