ജനസംഖ്യയില്‍ കുതിക്കുന്ന ഇന്ത്യ

ജനസംഖ്യയില്‍  കുതിക്കുന്ന ഇന്ത്യ

ജനസംഖ്യയുടെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യ. രണ്ടായിരത്തി അറുപതോടെ ഇപ്പോള്‍ ജനസംഖ്യയില്‍ ഒന്നാമതുള്ള ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമെന്നാണ് യു എന്നിന്റെ ജനസംഖ്യാ വിഭാഗം പുറത്തുവിടുന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 1950-ന് ശേഷം ലോകത്ത് ജനസംഖ്യാ വര്‍ധനവില്‍ ഭീമമായ വളര്‍ച്ചയാണുണ്ടായത്. ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യാ വിഭാഗം 1950-ല്‍ കണക്കാക്കിയ ലോക ജനസംഖ്യ 2.5 ബില്യണ്‍ ആയിരുന്നു. രണ്ടായിരത്തി അറുപതില്‍ ഇന്ത്യയിലെ ജനസംഖ്യ 165.6 കോടിയാകും. അതേസമയം ചൈനയുടെ ജനസംഖ്യ 130.3 കോടിയായി കുറയും. 1950-കളില്‍ അന്‍പതു കോടി മത്രമായിരുന്ന ചൈനീസ് ജനസംഖ്യ അരനൂറ്റാണ്ടിനിടെ വന്‍വളര്‍ച്ച നേടിയാണ് ലോകത്ത് ഒന്നാമതെത്തിയത്. ഇപ്പോഴത്തെ ലോക ജനസംഖ്യ 7.5 ബില്യണ്‍ ആണ്. രണ്ടായിരത്തി അന്‍പതോടെ ലോകജനസസംഖ്യ 9.7 ബില്യണിലേക്കെത്തുമെന്നാണ് യു എന്‍ കണക്കുകൂട്ടുന്നത്. ലോക ജനസംഖ്യാ വര്‍ധനവില്‍ മറ്റെല്ലാ രാജ്യങ്ങളിലും ആനുപാതിക വര്‍ധനയാണു രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയില്‍ വന്‍ തോതിലാണ് ഈ വര്‍ധനവുണ്ടാകുന്നത്. ചൈന, ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, ബ്രസീല്‍, പാക്കിസ്ഥാന്‍, നൈജീരിയ, ബംഗ്ലാദേശ്, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജനസംഖ്യയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.

ചൈനയില്‍ ജനസംഖ്യാവളര്‍ച്ച മന്ദീഭവിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2016 മുതല്‍ 2060 വരെയുള്ള കാലത്ത് ജനസംഖ്യാ വളര്‍ച്ചയില്‍ മുന്നേറ്റം നേടി ഇന്ത്യ ഒന്നാമതെത്തുമെന്നും യു എന്‍ റിപ്പോര്‍ട്ട് പറയുന്നു. ജനസംഖ്യാ വളര്‍ച്ചയില്‍ ഇന്ത്യയോടൊപ്പം വന്‍ വളര്‍ച്ച പ്രതീക്ഷിക്കുന്ന മറ്റൊരു രാജ്യമാണ് നൈജീരിയ. രണ്ടായിരത്തി ഇരുപതോടെ ഇന്ത്യയുടെ ജനസംഖ്യ 138 കോടി പിന്നിടും. അപ്പോള്‍ ചൈനയുടേത് 140 കോടി ആയിരിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജനസംഖ്യാ വര്‍ധനവിന്റെ ഗതി വേഗം വര്‍ധിച്ച് രണ്ടായിരത്തി അറുപതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യമായി ഇന്ത്യ മാറും. ഇപ്പോഴത്തെ ഇന്ത്യയുടെ ജനസംഖ്യ 126.1 കോടിയാണ് ചൈനയുടേത് 13.8 കോടിയും. 1950-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുണ്ടായിരുന്ന യുകെ, ജര്‍മനി, ഇറ്റലി മുതലായ രാജ്യങ്ങള്‍ ഇന്ന് ഇക്കാര്യത്തില്‍ പിന്നോക്കം പോയിരിക്കുന്നു. ലോകത്തില്‍ തന്നെ ഇന്ന് ജനസംഖ്യയില്‍ ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന രാജ്യം ജപ്പാനാണ്. ജനനനിരക്ക് കുറഞ്ഞ ജപ്പാനില്‍ ഇപ്പോള്‍ വയോജനങ്ങളുടെ എണ്ണമാണ് കൂടുതലുള്ളത്. ഇത് ജപ്പാന്റെ സാമ്പത്തിക മേഖലയ്ക്ക് വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് അടുത്തിടെ വേള്‍ഡ് എക്കണോമിക് ഫോറം മുന്നറിയിപ്പു നല്‍കിയിരുന്നു.
ജനസംഖ്യാ വളര്‍ച്ച ഓരോ സര്‍ക്കാരുകള്‍ക്കും പ്രാഥമിക-അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ കൂടുതല്‍ തുക ചെലവാകാന്‍ ഇടവരുത്തുമെങ്കിലും രാജ്യങ്ങള്‍ക്ക് ഗുണപരമായ നിരവധി നേട്ടങ്ങളും ഇതു സമ്മാനിക്കും. ജനസംഖ്യ വര്‍ധിക്കുന്നത് രാജ്യത്തിന്റെ സമഗ്ര വികസനത്തിനു തന്നെ വഴിതെളിക്കും. ചൈനയിലെ സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടിയ പ്രധാന ഘടകം ജനസംഖ്യാ വര്‍ധനവാണ്. ജനസംഖ്യ വര്‍ധിക്കുന്നതോടെ വിപണികള്‍ക്ക് ഉണര്‍വുണ്ടാകും. ധാരാളം പുതുസംരംഭകര്‍ കടന്നുവരികയും വാണിജ്യ വ്യവസായ രംഗം പുഷ്ടിപ്പെടുകയും ചെയ്യും. ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ധാരാളം തൊഴില്‍ ശേഷിയുള്ളവര്‍ ഉണ്ടാകും. മെച്ചപ്പെട്ട വിദ്യാഭ്യാസവും പരിശീലനങ്ങളും ഇത്തരക്കാര്‍ക്കു നല്‍കിയാല്‍ വിപണിയെ വളര്‍ത്താനാകും. ധാരാളം തൊഴിലവസരങ്ങളും സംരംഭങ്ങളും വ്യവസായങ്ങളുമെല്ലാം ആത്യന്തികമായി വിപണിയെ വളര്‍ത്തുകയും പണത്തിന്റെ ഒഴുക്ക് വേഗത്തിലാക്കുകയും ചെയ്യും.
ജനസംഖ്യാ വളര്‍ച്ച ഓരോ സര്‍ക്കാരുകള്‍ക്കും പ്രാഥമിക-അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ കൂടുതല്‍ തുക ചെലവാകാന്‍ ഇടവരുത്തുമെങ്കിലും രാജ്യങ്ങള്‍ക്ക് ഗുണപരമായ നിരവധി നേട്ടങ്ങളും ഇതു സമ്മാനിക്കും. ജനസംഖ്യ വര്‍ധിക്കുന്നത് രാജ്യത്തിന്റെ സമഗ്ര വികസനത്തിനു തന്നെ വഴിതെളിക്കും. ചൈനയിലെ സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടിയ പ്രധാന ഘടകം ജനസംഖ്യാ വര്‍ധനവാണ്.

Comments

comments

Categories: FK Special