ബംഗ്ലാദേശിനെതിരേ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തോല്‍വി

ബംഗ്ലാദേശിനെതിരേ  ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തോല്‍വി

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തോല്‍വി. ഏഴ് റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ബംഗ്ലാദേശ് 1-0ത്തിന് മുന്നിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 265 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നന്നായി പൊരുതിയെങ്കിലും 50 ഓവറില്‍ 258 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് ശേഷിക്കെ 13 റണ്‍സായിരുന്നു അഫ്ഗാനിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

അഫ്ഗാനിസ്ഥാന്‍ ടീമില്‍ റഹ്മത്ത് ഷാ (71), ഹഷ്മത്തുള്ള ഷാഹിദി (72), മുഹമ്മദ് ഷെഹ്‌സാദ് (31) എന്നിവരാണ് മികച്ച സ്‌കോര്‍ നേടിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ടീം തമീം ഇഖ്ബാല്‍ (80), മുഹമ്മദുള്ള (62), ഷാക്കിബ് അല്‍ ഹസന്‍ (48) എന്നീ താരങ്ങളുടെ കരുത്തിലാണ് 265 റണ്‍സ് കണ്ടെത്തിയത്.

Comments

comments

Categories: Sports