യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ക്ലിന്റണ്‍-ട്രംപ് മുഖാമുഖം

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ക്ലിന്റണ്‍-ട്രംപ് മുഖാമുഖം

 

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ഹെംപ്സ്റ്റഡിലുള്ള ഹോഫ്‌സ്ട്ര സര്‍വകലാശാലയില്‍ നടക്കുന്ന സംവാദത്തിനായി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റനും മുഖാമുഖമെത്തും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ആദ്യ വാദപ്രതിവാദമാണ് ഇന്നു നടക്കുന്നത്. അമേരിക്കയിലെ ഏകദേശം 27 മില്യണ്‍ വോട്ടര്‍മാരുള്‍പ്പെടെ ലോകത്താകമാനം 100 മില്യണ്‍ കാഴ്ചക്കാര്‍ പരിപാടിക്കു സാക്ഷ്യംവഹിക്കുമെന്നാണു കണക്കാക്കുന്നത്.
പ്രസിഡന്റായാല്‍ അമേരിക്കയ്ക്കു വേണ്ടി ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും ഇരുവരും സംസാരിക്കും. തുടര്‍ന്നു വാദപ്രതിവാദത്തിലേക്കു കടക്കും. ഇതിലൂടെ വോട്ടര്‍മാര്‍ക്കു സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ഏകദേശ രൂപം മനസിലാക്കുവാന്‍ സാധിക്കും.90 മിനിറ്റ് ദൈര്‍ഘ്യമുള്ള സംവാദത്തില്‍ അമേരിക്കയുടെ നേതൃത്വം, സമാധാനം പുനസ്ഥാപിക്കല്‍, അമേരിക്കയെ സുരക്ഷിതമാക്കല്‍ തുടങ്ങിയ മൂന്ന് വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. ഇതിനു പുറമേ വരുമാനത്തിലുള്ള അസമത്വം, ദേശീയ സുരക്ഷ, കുടിയേറ്റ പരിഷ്‌ക്കാരം, ആഗോള വ്യാപാരം, കാലാവസ്ഥ വ്യതിയാനം, ആരോഗ്യസംരക്ഷണം, നികുതി തുടങ്ങിയ വിവിധ വിഷയങ്ങളിലും ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ മോഡറേറ്ററായെത്തുന്നത് എന്‍ബിസി ന്യൂസിലെ ലെസ്റ്റര്‍ ഹോള്‍ട്ടായിരിക്കും. നവംബര്‍ എട്ട് ചൊവ്വാഴ്ചയാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്.

Comments

comments

Categories: Slider, World