സ്വച്ഛ് ഭാരത്: രണ്ട് വര്‍ഷത്തിനിടെ രണ്ടരക്കോടി ശുചിമുറികള്‍ നിര്‍മിച്ചു

സ്വച്ഛ് ഭാരത്: രണ്ട് വര്‍ഷത്തിനിടെ രണ്ടരക്കോടി ശുചിമുറികള്‍ നിര്‍മിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് രണ്ടരക്കോടി ശുചിമുറികള്‍ നിര്‍മിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷം മുമ്പ് ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കം കുറിച്ചതാണ് സ്വച്ഛ് ഭാരത് പദ്ധതി. ഇത് രാജ്യത്തെ 125 കോടി ജനങ്ങളില്‍ ശുചിത്വബോധം വര്‍ധിപ്പിച്ചെന്ന് മോദി പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നരക്കോടി ശുചിമുറികള്‍ കൂടി നിര്‍മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് തങ്ങളുടെ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഹെല്‍പ്പ്‌ലൈന്‍ നമ്പറും പ്രഖ്യാപിച്ചു. 1969 എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. നരേന്ദ്ര മോദി ആപ്പ് ഉപയോഗിച്ചും സ്വച്ഛ് ഭാരത് പദ്ധതിയെ സഹായിക്കാം.

Comments

comments

Categories: Slider, Top Stories