ധോണിയുടെ സിനിമയ്ക്ക് നികുതിയിളവ്

ധോണിയുടെ സിനിമയ്ക്ക് നികുതിയിളവ്

ന്യൂഡല്‍ഹി: ടീം ഇന്ത്യ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ ആസ്പദമായ എം എസ് ധോണി: ദി അണ്‍റ്റോള്‍ഡ് സ്റ്റോറി എന്ന സിനിമയ്ക്ക് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചു. സെപ്റ്റംബര്‍ 30ന് തിയറ്റുകളിലെത്തുന്ന ചിത്രത്തിന് കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചത്.

സര്‍ക്കാരിന്റെ നടപടിയില്‍ സിനിമയുടെ നിര്‍മാതാവായ വിജയ് സിംഗ് നന്ദി അറിയിച്ചു. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് രാജ്പുതാണ് ധോണിയുടെ വേഷത്തിലെത്തുന്നത്. ധോണിയുടെ പിതാവായ പാന്‍ സിംഗിനെ അവതരിപ്പിക്കുന്നത് അനുപം ഖേറും ധോണിയുടെ ഭാര്യ സാക്ഷിയായി അഭിനയിക്കുന്നത് കിയാര അദ്വാനിയുമാണ്.

Comments

comments

Categories: Movies