പ്രൈവറ്റ് റീചാര്‍ജ് സംവിധാനവുമായി ഐഡിയ

പ്രൈവറ്റ് റീചാര്‍ജ് സംവിധാനവുമായി ഐഡിയ

കൊച്ചി: കേരളത്തിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ ഐഡിയ സെല്ലുലര്‍ മൊബീല്‍ രംഗത്ത് ഇതാദ്യമായി പ്രൈവറ്റ് റീചാര്‍ജ് സംവിധാനം അവതരിപ്പിക്കുന്നു. ഫോണ്‍ നമ്പര്‍ ആരുമായും പങ്കുവയ്ക്കാതെ ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതാണ് ഈ സംവിധാനം. ഐഡിയ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ വണ്‍ ടൈം പാസ്‌വേഡ് സ്വീകരിച്ച് തങ്ങളുടെ മൊബീല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയും.

ഇത്തരത്തിലുള്ള റീചാര്‍ജിനായി ഉപഭോക്താക്കള്‍ 55515 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ‘Code’ എന്ന് എസ്എംഎസ് അയച്ച് വണ്‍ ടൈം പാസ്‌വേഡ് അല്ലെങ്കില്‍ ഒടിപി കൈപ്പറ്റണം. ഫോണ്‍ നമ്പറിന് പകരം റീട്ടെയ്‌ലര്‍ക്ക് ഈ കോഡ് കൈമാറി ആവശ്യമുള്ള റീ ചാര്‍ജ് സ്വീകരിക്കാം. ഈ നമ്പര്‍ അന്നേ ദിവസം രാത്രി 12 മണി വരെ ഉപയോഗിക്കാവുന്നതാണ്.

മറ്റൊരാള്‍ക്ക് റീചാര്‍ജുകള്‍ നല്‍കാനുള്ള സംവിധാനവും ഇതോടൊപ്പം ഐഡിയ അവതരിപ്പിച്ചു. ഇതിനായി നിശ്ചിത മൂല്യത്തിലുള്ള റീചാര്‍ജ് തങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് (ഐഡിയ ഉപഭോക്താക്കള്‍) നല്‍കാനായി റീട്ടെയ്‌ലറോട് അഭ്യര്‍ത്ഥിച്ചാല്‍ മതി. റീചാര്‍ജുകള്‍ സമ്മാനമായി നല്‍കിയാല്‍ രണ്ടു പേര്‍ക്കും റീചാര്‍ജ് സംബന്ധി ച്ച എസ്എംഎസ് ലഭിക്കും.

എളുപ്പത്തിലുള്ള ലഭ്യതയും സ്വകാര്യതയും ഐഡിയയുടെ ഉപഭോക്തൃസേവനത്തില്‍ സുപ്രധാനമാണെന്ന് കേരളത്തിലെ ഐഡിയ സെല്ലുലര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വിനു വര്‍ഗീസ് പറഞ്ഞു.

Comments

comments

Categories: Branding