മാര്‍ക്കോ വാന്‍ ബാസ്റ്റിന്‍ ഫിഫയുടെ സാങ്കേതിക വിഭാഗം തലവന്‍

മാര്‍ക്കോ വാന്‍ ബാസ്റ്റിന്‍ ഫിഫയുടെ സാങ്കേതിക വിഭാഗം തലവന്‍

ലണ്ടന്‍: ഫിഫയുടെ സാങ്കേതിക വിഭാഗം തലവനായി മാര്‍ക്കോ വാന്‍ ബാസ്റ്റിനെ നിയമിച്ചു. 1992ല്‍ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് അര്‍ഹനായ ഹോളണ്ട് താരമാണ് വാന്‍ ബാസ്റ്റിന്‍.

വാന്‍ ബാസ്റ്റിനുമായി സംസാരിച്ചപ്പോള്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മനസിലായെന്നും അതിനാലാണ് ഹോളണ്ട് മുന്‍ താരത്തെ ഫിഫയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി.
ഫിഫയുടെ എല്ലാ ടെക്‌നിക്കല്‍ മേഖലകളുടെയും മേല്‍നോട്ടം ഇനി മുതല്‍ വാന്‍ ബാസ്റ്റിനായിരിക്കും വഹിക്കുകയെന്നും ഈ ആഴ്ചയില്‍ അദ്ദേഹം സ്ഥാനമേല്‍ക്കുമെന്നും ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ അറിയിച്ചു.

Comments

comments

Categories: Sports