ഇ-കെവൈസി പദ്ധതിയുമായി എയര്‍ടെല്‍

ഇ-കെവൈസി പദ്ധതിയുമായി എയര്‍ടെല്‍

ന്യൂഡെല്‍ഹി: എയര്‍ടെലിന്റെ ആധാര്‍ അധിഷ്ഠിത ഇ-കെവൈസി പദ്ധതിക്ക് ഉപയോക്താക്കളില്‍ നിന്നും മികച്ച പ്രതകിരണം. പ്രതിദിനം 50,000ത്തില്‍ അധികം ഉപയോക്താക്കളാണ് ആധാര്‍ വഴി എയര്‍ടെല്‍ സിം ആക്ടിവേറ്റ് ചെയ്യുന്നത്. രാജ്യത്ത് 20,000ത്തില്‍ അധികം ഇ-കെവൈസി സൊല്യൂഷന്‍ യൂണിറ്റുകള്‍ സ്ഥാഥാപിച്ചതായി എയര്‍ടെല്‍ അറിയിച്ചു. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

വേഗത്തിലുള്ളതും കടലാസ് രഹിതവുമായ പുതിയ ആധാര്‍ അധിഷ്ഠിത ഇ- കെവൈസി പദ്ധതി ഗ്രാമീണ പ്രദേശങ്ങള്‍ ഉള്‍പ്പടെ സാധാരണ കടകളിലും സ്ഥാപിക്കാന്‍ ഉദേശിക്കുന്നുവെന്ന് ഭാരതി എയര്‍ടെല്‍ ഇന്ത്യ, സൗത്ത് ഏഷ്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അജയ് പുരി പറഞ്ഞു.

ആധാര്‍ അധിഷ്ഠിത വേരിഫിക്കേഷനായി ഉപയോക്താക്കള്‍ തങ്ങളുടെ ബയോമെട്രിക് വിവരങ്ങളാണ് വില്‍പ്പനാ കേന്ദ്രത്തില്‍ നല്‍കേണ്ടത്. ഈ വിവരങ്ങള്‍ യുഐഡിഐഐ ഡാറ്റാ ബേസുമായി ഉടനടി ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പുവരുത്തി അപ്പോള്‍ തന്നെ ഉപഭോക്താവിന്റെ പേരില്‍ സിം ആക്ടിവേറ്റ് ചെയ്യപ്പെടുന്നു. ആധാര്‍ വഴി റീടെയ്‌ലറോ വില്‍പ്പന കേന്ദ്രത്തിലെ പ്രതിനിധിയോ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഈ സംവിധാനം പൂര്‍ണമായും സുരക്ഷിതമാണ്.

Comments

comments

Categories: Branding
Tags: Airtel, eKYC, telecom

Related Articles