ബര്‍ദ്വാന്‍ സ്‌ഫോടനക്കേസില്‍ വഴിത്തിരിവ്: ആറ് ജമാത്തുല്‍ മുജാഹ്ദ്ദീന്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്തു

ബര്‍ദ്വാന്‍ സ്‌ഫോടനക്കേസില്‍ വഴിത്തിരിവ്: ആറ് ജമാത്തുല്‍ മുജാഹ്ദ്ദീന്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്തു

ദിസ്പൂര്: 2014 ഒക്ടോബറില്‍ പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ സ്‌ഫോടന നടത്തിയ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കുറ്റവാളികളില്‍ ആറ് പേരെ കൊല്‍ക്കത്ത പൊലീസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു.

ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജമാത്തുല്‍ മുജാഹ്ദ്ദീന്‍ എന്ന തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ് ഇവരെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ആയുധങ്ങളും വെടിക്കോപ്പുകളും, മൊബൈല്‍ ഫോണും, കേബിളുകളും, ഡിറ്റനറേറ്ററുകളും കണ്ടെടുത്തിട്ടുണ്ട്. ബംഗ്ലാദേശിലും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബോഡോ തീവ്രവാദികളുമായി ജമാത്തുല്‍ മുജാഹ്ദ്ദീനുള്ള ബന്ധങ്ങളും മറ്റ് വിവരങ്ങളും ആറ് പേരുടെ അറസ്റ്റിലൂടെ ലഭിച്ചിട്ടുണ്ട്. ഇവരെ എന്‍ഐഎ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
ബര്‍ദ്വാന്‍ സ്‌ഫോടനത്തില്‍ 21 പേര്‍ ഉള്‍പ്പെടുത്തിയാണ് എന്‍ഐഎ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചനയും രാജ്യത്തിനെതിരേ യുദ്ധം നയിച്ചതുമുള്‍പ്പെടെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സ്‌ഫോടനം ആദ്യം അന്വേഷിച്ചത് പശ്ചിമ ബംഗാള്‍ പൊലീസായിരുന്നെങ്കിലും പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു.

Comments

comments

Categories: Politics, Slider