Archive

Back to homepage
Slider World

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ക്ലിന്റണ്‍-ട്രംപ് മുഖാമുഖം

  വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ഹെംപ്സ്റ്റഡിലുള്ള ഹോഫ്‌സ്ട്ര സര്‍വകലാശാലയില്‍ നടക്കുന്ന സംവാദത്തിനായി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റനും മുഖാമുഖമെത്തും. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ആദ്യ വാദപ്രതിവാദമാണ് ഇന്നു നടക്കുന്നത്. അമേരിക്കയിലെ ഏകദേശം 27 മില്യണ്‍

Branding

റിലയന്‍സ് ജിയോ ഉപയോക്താക്കളുടെ എണ്ണം പത്ത് ദശലക്ഷം കവിയുമോ?

  ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ ‘മൈ ജിയോ’ ആപ്പിന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പത്ത് ദശലക്ഷം ഡൗണ്‍ലോഡുകള്‍ ലഭിച്ചതായി സൈബര്‍ മീഡിയ റിസര്‍ച്ച് റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോ പത്ത് ദശലക്ഷം ഉപയോക്താക്കള്‍ എന്ന കണക്ക് മറികടക്കുമെന്ന സൂചനയാണ് ഇത് തരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Branding

ഇ-കെവൈസി പദ്ധതിയുമായി എയര്‍ടെല്‍

ന്യൂഡെല്‍ഹി: എയര്‍ടെലിന്റെ ആധാര്‍ അധിഷ്ഠിത ഇ-കെവൈസി പദ്ധതിക്ക് ഉപയോക്താക്കളില്‍ നിന്നും മികച്ച പ്രതകിരണം. പ്രതിദിനം 50,000ത്തില്‍ അധികം ഉപയോക്താക്കളാണ് ആധാര്‍ വഴി എയര്‍ടെല്‍ സിം ആക്ടിവേറ്റ് ചെയ്യുന്നത്. രാജ്യത്ത് 20,000ത്തില്‍ അധികം ഇ-കെവൈസി സൊല്യൂഷന്‍ യൂണിറ്റുകള്‍ സ്ഥാഥാപിച്ചതായി എയര്‍ടെല്‍ അറിയിച്ചു. കേന്ദ്ര

Branding

ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ജിഇ ഹെല്‍ത്ത്‌കെയര്‍ നിക്ഷേപം നടത്തുന്നു

ന്യൂഡെല്‍ഹി: വികസ്വര രാജ്യങ്ങളില്‍ ആരോഗ്യപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ സേവനം മെച്ചപ്പെടുത്താനും നിലവാരമുയര്‍ത്താനും ജിഇ ഹെല്‍ത്ത്‌കെയര്‍ 50 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തുന്നു. ഇതിന്റെ ഭാഗമായി ഫൈവ്.8 എന്ന ഒരു ആക്‌സിലറേറ്ററിനും ജിഇ ഹെല്‍ത്ത് കെയര്‍ രൂപം നല്‍കി. ചെലവ് കുറഞ്ഞ

Branding

എയര്‍ബിഎന്‍ബി ഗുജറാത്ത് സര്‍ക്കാരുമായി സഹകരിക്കുന്നു

ന്യുഡെല്‍ഹി: ഗുജറാത്തിലെ വിനോദസഞ്ചാര വികസനത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരും ഹോസ്പിറ്റാലിറ്റി കമ്പനിയായ എയര്‍ബിഎന്‍ബിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ഇതു വഴി ഗുജറാത്തിലെ ആഭ്യന്തര-അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കാന്‍ കഴിയുമെന്ന് എയര്‍ബിഎന്‍ബി അറിയിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസം കേന്ദ്രമാണ്

Branding

ആമസോണ്‍ ഇന്ത്യയില്‍ മൂന്ന് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കൂടി തുറക്കും

  ഹൈദരാബാദ്: ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ മൂന്ന് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കൂടി തുറക്കാനൊരുങ്ങുന്നു. ഇതോടെ രാജ്യത്തെ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകളുടെ എണ്ണം 27 ആകുമെന്നും കമ്പനി സീനിയര്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഉത്സവ സീസണോടനുബന്ധിച്ച് വര്‍ധിച്ചു വരുന്ന

Movies

ദുബൈ ബോളിവുഡ് പാര്‍ക്‌സ് ഒക്ടോബര്‍ 31ന് തുറക്കും

ദുബൈ: പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സിന്റെ ഭാഗമായ ദുബൈ ബോളിവുഡ് പാര്‍ക്‌സ് ഒക്ടോബര്‍ 31ന് കാണികള്‍ക്കായി തുറന്നുകൊടുക്കും. ലോകത്തിലെ പ്രഥമ ബോളിവുഡ് പാര്‍ക്കാണിത്. ബോളിവുഡിനെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ തയാറാക്കിയിരിക്കുന്ന ബോളിവുഡ് പാര്‍ക്കില്‍ നിരവധി വിസ്മയ കാഴ്ചകളാണ് കാഴ്ചക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം ഫര്‍ഹാന്‍

Business & Economy

ഇന്ത്യക്കാരുടെ വെഡ്ഡിങ് ടൂറിസ്റ്റ് കേന്ദ്രമാകാന്‍ ഒമാന്‍

അഹമദാബാദ്: അവധിക്കാലം ആഘോഷിക്കാന്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വിനോദയാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. പ്രധാന തൊഴില്‍ കേന്ദ്രങ്ങള്‍ എന്നതിനപ്പുറത്തേക്ക് പ്രധാന ടൂറിസം കേന്ദ്രങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ വെഡ്ഡിങ് ടൂറിസം എന്ന പേരില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളെ

Business & Economy

കശ്മീര്‍ സംഘര്‍ഷം വിനോദ സഞ്ചാര മേഖലയെ ബാധിച്ചു: ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയില്‍

  ശ്രീനഗര്‍: രണ്ട് മാസത്തിലധികമായി തുടരുന്ന ജമ്മു കശ്മീരിലെ സംഘര്‍ഷാവസ്ഥ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെയും കാര്യമായി ബാധിച്ചു. അനന്ത്‌നാഗ് ജില്ലയിലെ ലിഡര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന താഴ്‌വരയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നായ പഹല്‍ഗാമിലും പരിസരപ്രദേശങ്ങളിലും ഇപ്പോള്‍ ആളനക്കമില്ല. ബൈസാരന്‍, ബെട്ടാബ്

Politics

മഹാനദി പ്രശ്‌നം: വിദഗ്ധ സമിതിയെ നിയമിക്കാനുള്ള കേന്ദ്ര നിര്‍ദേശം ഒഡിഷ സര്‍ക്കാര്‍ തള്ളി

  ഭുബനേശ്വര്‍: മഹാനദിയിലെ ജലം പങ്കിടുന്നത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തള്ളി. ഒഡിഷ നിയമസഭയില്‍ മഹാനദി പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോഴാണ് നവീന്‍ പട്‌നായിക് ഇതു വ്യക്തമാക്കിയത്. വിദഗ്ധ

Business & Economy

തീരദേശസംരക്ഷണം: മുംബൈയിലെ സിആര്‍ഇസഡ് നിയമം കടലാസുപുലി

  മുംബൈ: മഹാരാഷ്ട്രയിലെ പരിസ്ഥിതി, വനം മന്ത്രാലയം രൂപം നല്‍കിയ തീരദേശ പരിപാലനനിയമം(CRZ) കടലാസുപുലിയാണെന്ന് വിലയിരുത്തല്‍. ഇക്ക്‌ണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി പ്രസിദ്ധീകരിച്ച പഠനപ്രകാരമാണ് സിആര്‍ഇസഡ് നിയമം തീരദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന് പര്യാപ്തല്ലെന്ന നിരീക്ഷണമുള്ളത്. തീരദേശ പരിസ്ഥിതിയും മുംബൈയിലെ മത്സ്യബന്ധന സമൂഹവും

Business & Economy

സമുദ്ര ഭക്ഷ്യോല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കണം : എസ്ഇഎഐ

വിശാഖപട്ടണം: സമുദ്ര ഭക്ഷ്യോല്‍പ്പന്നങ്ങളെ ചരക്കു സേവനനികുതി(ജിഎസ്ടി) പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം. സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎഐ)യുടെ നിയമോപദേശക സ്ഥാപനമായ ലക്ഷ്മികുമരന്‍ ആന്‍ഡ് ശ്രീധരനില്‍ പങ്കാളിയായ രാഘവന്‍ രാമഭദ്രനാണ് ഇക്കാര്യം ഉന്നയിച്ചത്. വിശാഖപട്ടണത്തു സംഘടിപ്പിച്ച അന്താരാഷ്ട്ര സമുദ്ര ഭക്ഷ്യോല്‍പ്പന്ന

Tech

പാഴ്‌സല്‍ സര്‍വീസ്: യുപിഎസ് പാക്കേജ് ഡെലിവറികള്‍ക്കായി ഡ്രോണുകള്‍ ഉപയോഗിക്കും

  മാര്‍ബിള്‍ഹെഡ് (മസ്സാചുസെറ്റ്‌സ്) : ലോകത്തെ പ്രമുഖ പാക്കേജ് ഡെലിവറി കമ്പനികളിലൊന്നായ യുണൈറ്റഡ് പാഴ്‌സല്‍ സര്‍വീസ് (യുപിഎസ്) കമേഴ്‌സ്യല്‍ ഡെലിവറികള്‍ക്കായി ആളില്ലാ ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിക്കും. റോബോട്ട്-ഡ്രോണ്‍ നിര്‍മാതാക്കളായ സിഫി വര്‍ക്‌സിന്റെ പങ്കാളിത്തത്തോടെയാണ് യുപിഎസ് ഇതിന് തയാറെടുക്കുന്നത്. വിദൂര സ്ഥലങ്ങളിലും വളരെപ്പെട്ടെന്ന്

Business & Economy

പേപ്പര്‍ വ്യവസായത്തില്‍ വന്‍ നിക്ഷേപം അനിവാര്യം

മുംബൈ: ഇന്ത്യയിലെ പേപ്പര്‍ വ്യവസായത്തിന് വന്‍ നിക്ഷേപം വേണമെന്ന് വിലയിരുത്തല്‍. ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് ഉല്‍പ്പാദനം ഉയര്‍ത്തുന്നതിലേക്കാണിത്. 2030 ഓടെ ഈ മേഖലയില്‍ 90,000 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് ജെ കെ പേപ്പര്‍ മാനേജിംഗ് ഡയറക്റ്റര്‍ ഹര്‍ഷ് പതി സിംഗാനിയ പറഞ്ഞു.

Branding

പതഞ്ജലി ക്ഷീര മേഖലയിലേക്ക് കടക്കും: രാംദേവ്

കര്‍ണാല്‍ (ഹരിയാന): ക്ഷീര വ്യവസായ രംഗത്തേക്ക് പതഞ്ജലി ഉടന്‍ പ്രവേശിക്കുമെന്ന് കമ്പനി ഉടമ യോഗ ഗുരു ബാബ രാംദേവ്. ഇന്ത്യയിലെ ഡയറി ബിസിനസ് 2022 ഓടെ 5 ലക്ഷം കോടി രൂപയെന്ന മൂല്യത്തിലെത്തുമെന്നും രാംദേവ് പറഞ്ഞു. ക്ഷീര ബിസിനസിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ്

Business & Economy

വകയിരുത്തിയ തുക മുഴുവന്‍ റെയ്ല്‍വെ ചെലവിടുമെന്ന് സിന്‍ഹ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ 1.21 ലക്ഷം കോടി രൂപയും റെയ്ല്‍വെ ചെലവിടുമെന്ന് കേന്ദ്ര സഹമന്ത്രി മനോജ് സിന്‍ഹ. ഈ വര്‍ഷം 1.21 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 100 ശതമാനവും ചെലവഴിക്കാനാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ

Slider Tech

വര്‍ഷാന്ത്യത്തോടെ 100 സ്‌റ്റേഷനുകളില്‍ വൈഫൈ: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ 100 സ്‌റ്റേഷനുകളില്‍ അതിവേഗ വൈഫൈ ബ്രോഡ്ബാന്റ് സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു. ഓപ്റ്റിക് ഫൈബര്‍ ശൃംഖലയിലൂടെയുള്ള ടെലികോം അടിസ്ഥാന സൗകര്യ ദാതാക്കളായ റെയ്ല്‍ടെലും ഗൂഗിളും സഹകരിച്ചാണ് അതിവേഗ വൈഫെ ബ്രോഡ്ബാന്റ് പദ്ധതി

Branding

എലൈറ്റ് സീറ്റുകളില്‍ കുട്ടികളെ വിലക്കി ഇന്‍ഡിഗോ: ഡിജിസിഎയ്ക്ക് അതൃപ്തി; യാത്രക്കാര്‍ക്ക് അമര്‍ഷം

  ന്യൂഡെല്‍ഹി: വിമാന യാത്രികരെ അങ്കലാപ്പിലാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പിന്തിരിപ്പന്‍ പരിഷ്‌കാരം. മുന്തിയ ക്ലാസ് (എലൈറ്റ്) സീറ്റുകളില്‍ പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ ഇരുത്താനാവില്ലെന്ന് ഇന്‍ഡിഗോ. കമ്പനിയുടെ നടപടിയില്‍ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ (ഡിജിസിഎ)ന്‍ അതൃപ്തി പ്രകടിപ്പിച്ചു. വിമാനത്തിലെ

World

ജപ്പാന് സമീപം ചൈനയുടെ സൈനിക വിമാനം പറന്നു

ബീജിംഗ്: 40ലേറെ വരുന്ന ചൈനയുടെ മിലിട്ടറി എയര്‍ക്രാഫ്റ്റ് ജപ്പാന് സമീപമുള്ള കടലിടുക്കിനു മുകളിലൂടെ തിങ്കളാഴ്ച പറന്നതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ദക്ഷിണ ചൈനാ കടലിനു സമീപം യുഎസുമായി ചേര്‍ന്ന് നിരീക്ഷണം നടത്തുമെന്ന് ഈ മാസം ആദ്യം ടോക്യോ പ്രസ്താവനയിറക്കിയതിനു ശേഷമാണു

Slider Top Stories

റോഡ് ഷോയ്ക്കിടെ രാഹുലിന് ചെരുപ്പേറ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സീതാപ്പൂര് ജില്ലയില്‍ തിങ്കളാഴ്ച റോഡ് ഷോ നടത്തവേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരേ ചെരുപ്പേറ്. നേരിയ വ്യത്യാസത്തിലാണ് ഏറ് കൊള്ളുന്നതില്‍നിന്നും രാഹുല്‍ രക്ഷപ്പെട്ടത്. അക്രമിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ മാധ്യമപ്രവര്‍ത്തകനായ ഹരി ഓം മിശ്രയാണെന്നു സൂചനയുണ്ട്. കര്‍ഷകരുമായി