ഫോക്‌സ്‌വാഗണിന്റെ പുതിയ ഷോറൂം മലപ്പുറത്ത്

ഫോക്‌സ്‌വാഗണിന്റെ പുതിയ ഷോറൂം മലപ്പുറത്ത്

ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പുതിയ ഷോറും മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഹൈവയ്ക്കടുത്ത് ആരംഭിച്ച ഷോറൂമില്‍ വില്‍പ്പന, സര്‍വീസ്, സ്‌പെയര്‍ എന്നീ സേവനങ്ങള്‍ ലഭിക്കും. കേരളം കമ്പനിയുടെ പ്രധാന വിപണിയാണെന്നും പുതിയ ഷോറും വഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നും ഫോക്‌സ്‌വാഗണ്‍ പാസ്സെഞ്ചര്‍ കാര്‍ ഇന്ത്യ ഡയറക്ടര്‍ മൈക്കിള്‍ മെയര്‍ പറഞ്ഞു. നിലവില്‍ പോളോ, വെന്റോ, ജെറ്റാ, ബ്രീട്ടില്‍, അമിനോ എന്നീ മോഡലുകള്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഉത്സവകാലത്തോടനുബന്ധിച്ച് അമിനോയുടെ ഡീസല്‍ പതിപ്പ് ഇറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Branding