ഷെഡ്യൂള്‍ എ റൈഡ് ഫീച്ചറുമായി യുബര്‍

ഷെഡ്യൂള്‍ എ റൈഡ് ഫീച്ചറുമായി യുബര്‍

ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ യുബര്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ‘ഷെഡ്യൂള്‍ എ റൈഡ്’ ഫീച്ചര്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ഇരുപതോളം നഗരങ്ങളിലുള്ള യുബര്‍ ഉപയോക്താക്കള്‍ക്ക് 30 ദിവസം വരെ മുന്‍കൂട്ടി റൈഡ് ഷെഡ്യൂള്‍ ചെയ്യാനുള്ള അവസരമാണ് ഇത് നല്‍കുന്നത്.

ബിസിനസ് ആവശ്യങ്ങള്‍ക്കു വേണ്ടി യാത്ര ചെയ്യുന്നവരും മറ്റു യാത്രികരും കൂടുതലും തെരഞ്ഞെടുക്കുന്ന യുബര്‍ഗോ, യുബര്‍എക്‌സ് സര്‍വീസുകളിലാണ് അഡ്വാന്‍സായി ഷെഡ്യൂള്‍ ചെയ്യാനുള്ള സംവിധാനമൊരുക്കുന്നത്. ഉപയോക്താവിന് റൈഡ് ആരംഭിക്കുന്നതിനു മുന്‍പ് ഏപ്പോള്‍ വേണമെങ്കിലും യാത്ര റദ്ദ് ചെയ്യാനും സാധിക്കും. കമ്പനി പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ള ഡ്രൈവര്‍മാരുടെ ഒഴിവും സമയവും കുറച്ചുകൊണ്ടുവരുന്നതിനു വേണ്ടിയാണ് പുതിയ ഫീച്ചര്‍ ആരംഭിച്ചിരിക്കുന്നതെന്ന് യുബര്‍ ഇന്ത്യ അധ്യക്ഷന്‍ അമിത് ജെയ്ന്‍ പറഞ്ഞു.

Comments

comments

Categories: Branding