ഭക്ഷണാവശിഷ്ടങ്ങള്‍ ജൈവവളമാക്കി ‘ട്രസ്റ്റ്ബിന്‍’

ഭക്ഷണാവശിഷ്ടങ്ങള്‍ ജൈവവളമാക്കി ‘ട്രസ്റ്റ്ബിന്‍’

ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യസംസ്‌കരണം. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് ബാസ്‌ക്കറ്റ് എന്ന സ്റ്റാര്‍ട്ടപ്പ്. ട്രസ്റ്റ്ബിന്‍ എന്ന ആശയം വഴി മാലിന്യം സംസ്‌കരിച്ചെടുത്ത് സുസ്ഥിരവും മിതമായ നിരക്കിലുമുള്ള കൃഷിക്കുപയോഗിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ ജൈവവളമാക്കി മാറ്റിയതിനുശേഷം മിച്ചം വരുന്ന ദ്രാവകരൂപത്തിലുള്ള വളം ബാത്ത്‌റൂമുകള്‍ വൃത്തിയാക്കുന്ന ക്ലീനിങ് ലോഷനായും ഉപയോഗിക്കാം. വീടുകളില്‍ ജൈവപച്ചക്കറിക്കാവശ്യമായ എല്ലാ സാധനങ്ങളും അടങ്ങുന്ന ഗ്രോ കിറ്റാണ് ട്രസ്റ്റ്ബാസ്‌ക്കറ്റിന്റെ മറ്റൊരു ഉല്‍പ്പന്നം. ജൈവപച്ചക്കറികൃഷിക്കായി 300 ലധികം വിത്തിനങ്ങളും സ്റ്റാര്‍ട്ടപ്പ് വിതരണം ചെയ്യുന്നുണ്ട്.

തുടക്കം

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേണന്‍ എന്‍ജിനീയറിങ് ബിരുദധാരിയായ എന്‍ ശേഖര്‍ 2015 ഫെബ്രുവരിയിലാണ് ട്രസ്റ്റ് ബാസ്‌ക്കറ്റ് എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. ടെക് മഹീന്ദ്ര, കോണ്‍സെന്‍ട്രിക്‌സ്, ഇഎംസി കോര്‍പ്പറേന്‍ എന്നീ സ്ഥാപനങ്ങളിലെ സേവനത്തിനുശേഷമാണ് അദ്ദേഹം സ്വന്തമായി സംരംഭം ആരംഭിക്കുന്നത്. മാലിന്യത്തില്‍ നിന്നും വളമുണ്ടാക്കുന്ന പരമ്പരാഗത രീതികള്‍ വളരെ സമയം എടുക്കുന്നതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമാണ്. ഇത്തരം രീതികള്‍ ജനസാന്ദ്രതയേറിയ നഗരങ്ങളിലെ ഫ്‌ളാറ്റുകളിലും ചെറിയവീടുകളിലും താമസിക്കുന്നവര്‍ക്ക് അവലംബിക്കാനാവില്ലെന്ന് ശേഖര്‍ അഭിപ്രായപ്പെടുന്നു. ഈ ഒരു തിരിച്ചറിവില്‍ നിന്നാണ് ട്രസ്റ്റ്ബിന്‍ എന്ന ആഅഷയം ജനിക്കുന്നത്.

പ്രവര്‍ത്തനം

ഓസ്‌ട്രേലിയ, യുഎസ്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ പിന്തുടരുന്ന ജാപ്പാനീസ് സാങ്കേതികവിദ്യയാണ് ട്രസ്റ്റ്ബിന്‍ പിന്തുടരുന്നത്. വളരെ ലളിതമാണ് ഇതിന്റെ പ്രവര്‍ത്തനം. ആദ്യം ട്രസ്റ്റ്ബിന്നില്‍ ജൈമാലിന്യങ്ങള്‍ നിക്ഷേപിച്ച് ഇതിനൊപ്പം ലഭിക്കുന്ന കംമ്പോസ്റ്റ് പൗഡര്‍ അതിലേക്ക് കൂട്ടിചേര്‍ത്ത് അടച്ചു വെക്കുക. ട്രസ്റ്റ്ബിന്‍ നിറയുന്നതുവരെ ഇത് ആവര്‍ത്തിക്കുക 4-6 ആഴ്ച്ചകള്‍ കൊണ്ട് ദുര്‍ഗന്ധരഹിതമായ ജൈവവളം റെഡിയാകും. ഇക്കാലയളവില്‍ ഒരോ മൂന്നു ദിവസത്തിനു ശേഷം ഖര രൂപത്തിലുള്ള വളത്തിനൊപ്പം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ദ്രാവകം ശേഖരിക്കാം. ഇത് നല്ലൊരു ക്ലീനിങ് ഏജന്റാണ്.

വരുമാനത്തില്‍ മാസംതോറും 30 ശതമാനം വളര്‍ച്ചയാണ് സ്റ്റാര്‍ട്ടപ്പ് കൈവരിക്കുന്നത്. ഇ-കൊമേഴ്‌സ് ബിസിനസ് മാതൃക വഴിയാണ് ഇതില്‍ ഭൂരിഭാഗം വരുമാനവും സ്ഥാപനം നേടുന്നത്. അടുത്ത വര്‍ഷാവസാനത്തോടെ വില്‍പ്പനയില്‍ പത്തുമടങ്ങ് വളര്‍ച്ച ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ ്‌ഷോപ്പിങ് മാളുകളിലും ഓര്‍ഗാനിക് ഷോപ്പുകളിലും റീട്ടെയല്‍ സ്‌റ്റോറുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. 2020 ആകുന്നതോടെ രാജ്യത്തെ ജൈവഭക്ഷ്യോല്‍പ്പന്ന വിപണി 2.36 ബില്ല്യണ്‍ ഡോളറായി വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Comments

comments

Categories: Branding