എസ്എംഇകള്‍ക്ക് പ്രീ അപ്രൂവ്ഡ് വായ്പ ലഭ്യമാക്കി ടോളെക്‌സോ

എസ്എംഇകള്‍ക്ക് പ്രീ അപ്രൂവ്ഡ് വായ്പ ലഭ്യമാക്കി ടോളെക്‌സോ

പൂനെ: ഓണ്‍ലൈന്‍ ബി2ബി മാര്‍ക്കറ്റ് പ്ലെയ്‌സായ ടോളെക്‌സോ കമ്പനിയുടെ എസ്എംഇ (ചെറുകിട, ഇടത്തരം സംരംഭകര്‍) ഉപഭോക്താക്കള്‍ക്ക് പ്രീ-അപ്രൂവ്ഡ് വായ്പ (ഒരു നിശ്ചിത തുക വായ്പയ്ക്ക് ഒരാള്‍ അര്‍ഹതയുണ്ടെന്ന ബാങ്കിന്റെ വിലയിരുത്തല്‍)അവതരിപ്പിച്ചു. പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ള എസ്എംഇകള്‍ക്ക് വായ്പാ സംവിധാനമൊരുക്കുന്നതിനു വേണ്ടി അര്‍ത്ഥശാസ്ത്ര ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുമായും കമ്പനി കൈകോര്‍ത്തിട്ടുണ്ട്. ഏകീകൃത പേയ്‌മെന്റ് സംവിധാനം ഒന്നിലധികം പേയ്‌മെന്റുകളെ ഒറ്റക്ലിക്കില്‍ എളുപ്പത്തില്‍ സാധ്യമാക്കുന്നതിനു സഹായിക്കുമെന്ന് ടൊളെക്‌സോ സിഇഒ ബ്രിജേഷ് അഗര്‍വാള്‍ പറഞ്ഞു. ഇത് തുടര്‍ച്ചയായി സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് മുതല്‍ 23 ദിവസം വരെ കാലാവധിയില്‍ 100% പലിശ രഹിത വായ്പയാണ് ഉപഭോക്താക്കള്‍ക്ക് (എസ്എംഇകള്‍ക്ക്) ലഭ്യമാക്കുന്നത്. ഇന്ത്യയില്‍ ബിസിനസ് ടു ബിസിനസ് വ്യപാരം നടത്തുന്ന അതേ മാതൃകയിലാണ് ഇത് നടപ്പിലാക്കുന്നത്. ഓഫ്‌ലൈനായി പ്രവര്‍ത്തിക്കുന്ന എസ്എംഇ ഉപഭോക്താക്കള്‍ക്ക് ഇ-കൊമേഴ്‌സ് വിപണനത്തിനു സമാനമായ അനുഭവം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഈ ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. ടെളെക്‌സോ ഓണ്‍ലൈന്‍ ബി2ബി ഉപഭോക്താക്കള്‍ക്കു വേണ്ടി വായ്പാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അര്‍ത്ഥശാസ്ത്ര ഫിന്‍ടെക് സഹ-സ്ഥാപകന്‍ അക്ഷത് സക്‌സേന പറഞ്ഞു.

Comments

comments

Categories: Branding