ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ അഞ്ച് സ്റ്റാര്‍ട്ട്പ്പ് കമ്പനികള്‍ക്ക് ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം

ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ അഞ്ച് സ്റ്റാര്‍ട്ട്പ്പ് കമ്പനികള്‍ക്ക് ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം

മുംബൈ: ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നേതൃത്വം നല്‍കുന്ന പ്രഥമ മെഡിക്കല്‍ ഇലക്ട്രോണിക് ഇന്നൊവേഷന്‍ ഉച്ചകോടി സമാപിച്ചു. ഐഐടി ബോംബെയില്‍ വ്യാഴാഴ്ച്ച നടന്ന ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ്, കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി പി ചൗധരി, ആന്ധ്ര ആരോഗ്യമന്ത്രി കമലീനി ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു.

ഉച്ചകോടിയില്‍ വെച്ച് കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഗവേഷണ വികസന ലബോറട്ടറിയായ സമീറുമായി(സൊസൈറ്റി ഫോര്‍ അപ്ലൈയ്ഡ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച്) മെഡിക്കല്‍ മേഖലയിലെ സഹകരണത്തിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. കൂടാതെ ആരോഗ്യപരിപാലന രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ നിന്നുള്ള അഞ്ച് സ്റ്റാര്‍ട്ട്പ്പ് കമ്പനികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ മൂന്നംഗ ജൂറിയുടെ മുമ്പില്‍ അവതരിപ്പിക്കാനും അവസരം ലഭിച്ചു.

സമീര്‍ ഡയറക്ടര്‍ സുലഭ റാണാഡെ, ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം മന്ത്രാലയം സെക്രട്ടറി അരുണ്‍ സുന്ദരരാജന്‍, സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്ക് ഒാഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ഓംകാര്‍ റായ്, ജിഇ ഡിജിറ്റല്‍ സിടിഒ ശിവന്‍ മേനോന്‍, നാനാവതി ഹോസ്പിറ്റല്‍ സിഇഒ ഡോ. രജേന്ദ്ര പട്‌നാകര്‍ തുടങ്ങി ആരോഗ്യ മേഖലയില്‍ നിന്നുള്ള മെഡിക്കല്‍ ഡയറക്ടര്‍മാര്‍, മെഡിക്കല്‍ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍, ടെക്‌നോളജി സ്‌പെഷലിസ്റ്റുകള്‍, ഗവേഷകര്‍ എന്നിങ്ങനെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അടുത്തവര്‍ഷമാകുന്നതോടെ ഇന്ത്യയിലെ മെഡിക്കല്‍ ഇലക്ട്രോണിക് വിപണി 11.7 ബില്ല്യണ്‍ ഡോളറാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Comments

comments

Categories: Branding