ഒമ്രാനെ ദത്തെടുത്തോട്ടെ: ഒബാമയ്‌ക്കെഴുതിയ ആറ് വയസുകാരന്റെ കത്ത് വൈറലാകുന്നു

ഒമ്രാനെ ദത്തെടുത്തോട്ടെ: ഒബാമയ്‌ക്കെഴുതിയ  ആറ് വയസുകാരന്റെ കത്ത് വൈറലാകുന്നു

സിറിയന്‍ യുദ്ധത്തിന്റെ ഭീകര മുഖം ലോകത്തിനു മുന്‍പില്‍ തുറന്നുകാട്ടിയ ബാലന്‍ ഒമ്രാന്‍ ദാഗ്നീഷിനെ ദത്തെടുത്തോടെയെന്നു ചോദിച്ചു ന്യൂയോര്‍ക്കില്‍നിന്നുള്ള ആറു വയസുകാരന്‍ അലക്‌സ് യുഎസ് പ്രസിഡന്റ് ഒബാമയ്‌ക്കെഴുതിയ കത്ത് ഓണ്‍ലൈനില്‍ വൈറലാകുന്നു. ഒബാമ തന്നെയാണ് കത്ത് പുറത്തുവിട്ടത്.

കഴിഞ്ഞ മാസം സിറിയയിലെ കലാപ ബാധിത മേഖലയായ അലപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്നാണ് ഒമ്രാനെയും സഹോദരങ്ങളേയും വൈറ്റ് ഹെല്‍മറ്റ് എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ രക്ഷിച്ചത്. തകര്‍ന്ന വീടിനുള്ളില്‍ നിന്നും ഒമ്രാനെ പുറത്തെടുക്കുമ്പോള്‍ മുഖം നിറയെ രക്തവും പൊടിയുമുണ്ടായിരുന്നു. ഈ ചിത്രം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുകയും ചെയ്തു. പ്രിയപ്പെട്ട പ്രസിഡന്റ്, സിറിയയില്‍ ആംബുലന്‍സില്‍ എടുത്തുകൊണ്ടുവന്ന ബാലനെ ഓര്‍ക്കുന്നില്ലേ?’ എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്.

Comments

comments

Categories: Slider, World