മഹിജ ചന്ദ്രന് കേരള ലളിതകലാ അക്കാദമിയുടെ സഹായധനം കൈമാറി

മഹിജ ചന്ദ്രന് കേരള ലളിതകലാ അക്കാദമിയുടെ സഹായധനം കൈമാറി

പക്ഷാഘാതത്തെ തുടര്‍ന്ന് ഡെല്‍ഹി ഗംഗാറാം ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ ചിത്രകാരി മഹിജ ചന്ദ്രന് കേരള ലളിതകലാ അക്കാദമി സഹായധനം നല്‍കി. നാല് ലക്ഷം രൂപയാണ് ചികിത്സാസഹായമായി നല്‍കിയത്. കേരള ലളിതകലാ അക്കാദമി ആദ്യം നല്‍കിയ ഒരുലക്ഷം രൂപക്ക് പുറമെ കലാകാരന്മാരില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമായി അക്കാദമിയുടെ അഭ്യര്‍ത്ഥനപ്രകാരം ലഭിച്ച മൂന്ന് ലക്ഷം രൂപയും അക്കാദമി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം മഹിജയുടെ അമ്മ ആനന്ദഭായിയെ ഏല്‍പ്പിച്ചു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവരാണ് ഡെല്‍ഹിയിലെത്തി തുക കൈമാറിയത്.

Comments

comments

Categories: Life