ബംഗ്ലാദേശ് വഴി ത്രിപുരയിലേക്ക് കപ്പല്‍മാര്‍ഗ്ഗം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകും

ബംഗ്ലാദേശ് വഴി ത്രിപുരയിലേക്ക് കപ്പല്‍മാര്‍ഗ്ഗം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകും

 

അഗര്‍ത്തല: ബംഗ്ലാദേശ് വഴി ത്രിപുരയിലേക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ കപ്പല്‍മാര്‍ഗ്ഗത്തിലൂടെ ഇന്ത്യ കൂടുതല്‍ ഡീസലും പാചക വാതകവും കൊണ്ടുപോകും. ഈ മാസമാദ്യവും ഇതേ റൂട്ടിലൂടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോയിരുന്നു.
അസമിലെ ഗുവാഹത്തിയില്‍ നിന്ന് വടക്കന്‍ ത്രിപുരയിലേക്ക് പന്ത്രണ്ട് എല്‍പിജി (ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ്) ടാങ്ക് ട്രക്കുകളെ നാളെ കൊണ്ടുപോകും. ഒരു എല്‍പിജി ട്രക്കിനെയും 108 കിലോലീറ്റര്‍ ഡീസല്‍, മണ്ണെണ്ണ എന്നിവ നിറച്ച ഒന്‍പത് ടാങ്ക് ട്രക്കുകളെയും സെപ്റ്റംബര്‍ പത്തിന് ഗുവാഹത്തിക്ക് സമീപത്തെ ബെറ്റ്കുച്ചിയില്‍ നിന്ന് ദൗക്കി വഴി മേഘാലയ അതിര്‍ത്തിയിലൂടെ ബംഗ്ലാദേശ് വഴി വടക്കന്‍ ത്രിപുരയിലെത്തിച്ചിരുന്നു. ബംഗ്ലാദേശിലൂടെ 136 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ട്രക്ക് ത്രിപുരയിലെത്തിയത്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി)യുടെ വലിയ യന്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും ത്രിപുരയിലേക്ക് കൊണ്ടുപോകുന്നതിന് ബംഗ്ലാദേശ് നേരത്തെ ഇന്ത്യക്ക് അനുമതി നല്‍കിയിരുന്നു. ത്രിപുരയെ ബന്ധിപ്പിക്കുന്ന ദേശീയ പാതയിലൂടെ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് പ്രത്യേക സംവിധാനം ഒരുക്കിയത്. പെട്രോളിയം- പാചകവാതക മന്ത്രാലയത്തിനു കീഴില്‍ ഐഒസിയും ബംഗ്ലാദേശിലെ റോഡ്‌സ് ആന്‍ഡ് ഹൈവേ ഡിപ്പാര്‍ട്ട്‌മെന്റും ഓഗസ്റ്റ് 18ന് ധാക്കയില്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
മെയ്- ഓഗസ്റ്റ് കാലയളവില്‍ മേഘാലയിലേയും തെക്കന്‍ അസമിലേയും ദേശീയപാതയിലൂടെയുള്ള സഞ്ചാരം അപകടകരമാണ്.
അസമില്‍ നിന്ന് ത്രിപുരയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ബംഗ്ലാദേശ് വഴി പോകുമ്പോള്‍ ഉണ്ടാകുന്നില്ലെന്നും സമയവും ചെലവും ലാഭിക്കാനാകുമെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
കപ്പല്‍മാര്‍ഗ്ഗം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലൂടെ കൊണ്ടുപോകുന്നതിനുള്ള കരാറിന് സെപ്റ്റംബര്‍ 30 വരെയെ കാലാവധിയുള്ളൂ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വലിയ ശേഖരം സൃഷ്ടിക്കാന്‍ പാകത്തില്‍ ത്രിപുരയിലേക്ക് അവയെ എത്തിക്കുന്നത് ബംഗ്ലാദേശുമായി ഇന്ത്യയുണ്ടാക്കിയ ധാരണ വഴിയൊരുക്കിക്കഴിഞ്ഞു.

Comments

comments

Categories: Politics