യുകെ, കാനഡ, ന്യൂസിലാന്‍ഡ് വിദ്യാഭ്യാസ പ്രദര്‍ശനം തിങ്കളാഴ്ച

യുകെ, കാനഡ, ന്യൂസിലാന്‍ഡ് വിദ്യാഭ്യാസ പ്രദര്‍ശനം തിങ്കളാഴ്ച

കൊച്ചി: ഐഡിപി എഡ്യുക്കേഷന്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന യുകെ, കാനഡ, ന്യൂസിലാന്‍ഡ് വിദ്യാഭ്യാസ പ്രദര്‍ശനം സെപ്റ്റംബര്‍ 26ന് കൊച്ചിയില്‍ നടക്കും.
ഐഇഎല്‍ടിഎസിന്റെ ഉടമകളിലൊരാളും പ്രമുഖ വിദേശ വിദ്യഭ്യാസ കണ്‍സള്‍ട്ടന്റുമാണ് ഐഡിപി. ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ 5 മണി വരെ യാണ് വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. യുകെ, കാനഡ, ന്യൂസിലാന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിലെ 18 പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ബിസിനസ് മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, ഐടി, എന്‍ജിനീയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, ഫാര്‍മസി, ബയോളജിക്കല്‍ സയന്‍സ്, പബല്‍ക് ആന്‍ഡ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍, ലോ, മെഡിസിന്‍ ആന്‍ഡ് നേഴ്‌സിംഗ്, ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, മാസ് കമ്യൂണിക്കേഷന്‍ തുടങ്ങി വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. പ്രദര്‍ശനത്തിനെത്തുന്ന അതത് സര്‍വകലാശാലകളുടെ പ്രതിനിധികളുമായി ഈ രാജ്യങ്ങളിലെ പഠന സാധ്യതകളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ട് സംസാരിച്ചറിയാം.

യുകെയിലെ ആംഗ്ലിയ റസ്‌ക്കിന്‍, ബര്‍മിംഗ്ഹാം സിറ്റി, കവന്‍ട്രി, ഡി മോണ്ട്‌ഫോര്‍ട്ട്, ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ്, നാവിറ്റാസ്, മിഡ്ല്‍സെക്‌സ്, ഷെഫീല്‍ഡ് ഹാലം, സെന്‍ട്രല്‍ ലങ്കാഷെയര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയര്‍, പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലകള്‍, കാനഡയിലെ അല്‍ഗോങ്ക്വില്‍ കോളേജ്, സെന്റിനിയല്‍ കോളേജ്, കോണ്‍സ്‌റ്റൊഗ കോളേജ്, ഫാന്‍ഷാവ് കോളേജ്, ഫ്‌ളെമിംഗ് കോളേജ്, തോംപ്‌സണ്‍ റിവേഴ്‌സ് യൂണിവേഴ്‌സിറ്റി, ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

അതത് സര്‍വകലാശാലാ പ്രതിനിധികളുമായി നേരിട്ട് വിദ്യാര്‍്തഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംവദിക്കാമെന്നും പ്രവേശന ഫീസിലെ ഇളവുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയുടെ വിവരങ്ങളും പ്രദര്‍ശനത്തില്‍ ലഭ്യമാക്കുമെന്നും ഐഡിപി എഡ്യുക്കേഷന്‍ കണ്‍ട്രി ഡയറക്ടര്‍ പിയൂഷ്‌കുമാര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത് അഭികാമ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

ഐഡിപിയുടെ യുകെ, കാനഡ, ന്യൂസിലന്‍ഡ് വിദ്യാഭ്യാസ പ്രദര്‍ശനം ഈ മാസം 11ന് ജലന്ദറിലാണ് ആരംഭിച്ചത്. കൊച്ചി ഉള്‍പെടെ 15 നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഈ മാസം 27ന് കോയമ്പത്തൂരില്‍ സമാപിക്കും.

Comments

comments

Categories: Education