അമ്മമാര്‍ക്ക് ‘ഹിമാലയ ഫോര്‍ മോംസ്’

അമ്മമാര്‍ക്ക് ‘ഹിമാലയ ഫോര്‍ മോംസ്’

കൊച്ചി: ഹിമാലയ ഡ്രഗ് കമ്പനി അമ്മമാരുടെ പരിപാലനത്തിനായി ഇന്ത്യയിലെ ആദ്യെത്ത പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ‘ഹിമാലയ ഫോര്‍ മോംസ്’ എന്ന പേരില്‍ വിപണിയിലെത്തിച്ചു. സുരക്ഷിതവും ഫലപ്രദവും സൗമ്യവും ക്ലിനിക്കല്‍ പരിശോധനയില്‍ തെളിയിക്കപ്പെട്ടതുമായ ഉല്‍പ്പന്നങ്ങളാണ് ബോഡി കെയര്‍, നഴ്‌സിങ് കെയര്‍ എന്നിവയ്ക്കുവേണ്ടി ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കളുടെ അമ്മമാര്‍ക്കുമായി ഹിമാലയ അവതരിപ്പിച്ചിരിക്കുന്നത്.

പ്രസവത്തിന് മുമ്പും ശേഷവുമുള്ള ചര്‍മ്മ വരള്‍ച്ച, പാടുകള്‍ എന്നിവയ്ക്ക് ആശ്വാസമേകാന്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയും. നാല് ഉല്‍പ്പന്നങ്ങളാണ് ഹിമാലയ അവതരി പ്പിച്ചിരിക്കുന്നത്. സൂത്തിങ് ബോഡി ബട്ടര്‍, ടോണിങ് മസാജ് ഓയില്‍, ആന്റി റാഷ് ക്രീം, നിപ്പിള്‍ കെയര്‍ ബട്ടര്‍ എന്നിവയാണ് ഉല്‍പ്പന്നങ്ങള്‍.

Comments

comments

Categories: Branding