ഹാഷ്ടാഗ് സ്റ്റാര്‍ട്ടപ്പ് വിപുലീകരണത്തിനൊരുങ്ങുന്നു

ഹാഷ്ടാഗ് സ്റ്റാര്‍ട്ടപ്പ് വിപുലീകരണത്തിനൊരുങ്ങുന്നു

ബെംഗളൂരു: മൊബീല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പിംഗ് സ്റ്റാര്‍ട്ടപ്പായ ഹാഷ്ടാഗ് 6.7 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു. ഏയ്ഞ്ചല്‍ ഫണ്ടിംഗ് റൗണ്ടിലാണ് നിക്ഷേപം സമാഹരിച്ചത്. ആഭ്യന്തര, വിദേശ വിപണിയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും ഹാഷ്ടാഗ് അറിയിച്ചു. ഈ നിക്ഷേപത്തോടെ കൂടുതല്‍ ജീവനക്കാരെ കണ്ടെത്താന്‍ കമ്പനിക്ക് കഴിയുമെന്നും, ഇതിലൂടെ മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും ഇന്ത്യയിലും ആഗോളതലത്തിലും ഹാഷ്ടാഗ് സാന്നിധ്യം ഉറപ്പിക്കുമെന്നും കമ്പനി സഹ-സ്ഥാപകനും ചെയര്‍മാനുമായ കൃഷ്ണ വെമുല പറഞ്ഞു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് സംരംഭമായ ഹാഷ്ടാഗ് സംരംഭകരുമായും സ്റ്റാര്‍ട്ടപ്പുകളുമായും ചേര്‍ന്നാണ് പ്രൊഡക്ട് സ്ട്രാറ്റജി കണ്‍സള്‍ട്ടേഷനിലൂടെ ബിസിനസ് ട്രാന്‍സ്‌ഫോം ചെയ്യുന്നതിന് മൊബീല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. ഇതിനു വേണ്ടി ഡോര്‍സ്, ഷൗട്ട്, പേപ്പര്‍ബോയ്, ഫേസ്ചാറ്റ്, ക്യുരിയോസിറ്റി, ആന്‍ഡ്അലോഗൂണ്‍ തുടങ്ങിയ മൊബീല്‍ ആപ്ലിക്കേഷനുകളുമായും ഹാഷ്ടാഗിന് ഡെവലപ്പ്‌മെന്റ് പങ്കാളിത്തവുമുണ്ട്.

നിലവില്‍ 40 ജിവനക്കാരാണ് കമ്പനിയിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ചെന്നൈയിലും മുംബൈയിലും ഓഫീസ് തുറക്കാനും ജീവനക്കാരുടെ എണ്ണം 100ലധികമാക്കാനും പദ്ധതിയുണ്ടെന്ന് മറ്റൊരു സഹ-സ്ഥാപകനായ ബി എന്‍ ജയവര്‍ധന്‍ പറഞ്ഞു. യുഎസിലെ സീരിയല്‍ സംരംഭകര്‍ക്കു വേണ്ടി തങ്ങളുടെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഓഫീസ് സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ നിക്ഷേപം ഉപയോഗപ്പെടുത്തി പ്രൊഡക്ട് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി.

Comments

comments

Categories: Entrepreneurship