കയറ്റുമതി കൂട്ടാന്‍ സര്‍ക്കാര്‍ പിന്തുണ വേണം

കയറ്റുമതി കൂട്ടാന്‍ സര്‍ക്കാര്‍ പിന്തുണ വേണം

കയറ്റുമതി രംഗം വലിയ വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മെര്‍ക്കന്‍ഡൈസ് എക്‌സ്‌പോര്‍ട്ട്‌സ് ഫ്രം ഇന്ത്യ സ്‌കീം (എംഇഐഎസ്) പദ്ധതി പ്രകാരം കയറ്റുമതിക്കായി 23,500 കോടി രൂപ അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിസിനസ് ലോകം.

രണ്ട് വര്‍ഷം മുമ്പ് പ്രധാനമന്ത്രിയായി ചുമതലയേറ്റതു മുതല്‍ നരേന്ദ്ര മോദി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആഗോള കമ്പനികളെ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതിന് അദ്ദേഹം ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഉല്‍പ്പാദന രംഗത്തെ കയറ്റുമതി ഇപ്പോഴും റിവേഴ്‌സ് ഗിയറില്‍ തന്നെയാണ്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടും അത് മാനുഫാക്ച്ചറിംഗ് കയറ്റുമതിയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നില്ലെന്നത് ചിന്തിക്കേണ്ടതാണ്.
ആഗോള മാന്ദ്യവും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമെല്ലാം കയറ്റുമതിയിലെ കുറവിന് ഇടയാക്കിയ കാരണങ്ങളില്‍ ചിലതാണ്. എന്നാല്‍ നവസാങ്കേതിക വിദ്യ സ്വായത്തമാക്കി ഉല്‍പ്പാദന രംഗത്തെ നവീകരിച്ച് ആഗോള വിപണിയില്‍ ഇന്ത്യയുടെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതാണ് പ്രധാന പ്രശ്‌നമായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇവിടത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പരമാവധി ഇറക്കുമതി കുറയ്ക്കുന്ന സാഹചര്യമൊരുക്കാനാണ് ശ്രമിക്കേണ്ടത്. ഔട്ട്‌സോഴ്‌സിംഗ് പോലുള്ള ബിസിനസുകള്‍ക്ക് പ്രധാന്യം കുറച്ച് ഉല്‍പ്പാദനത്തില്‍ ശ്രദ്ധയൂന്നുന്നതാണ് ഇന്ന് ഇന്ത്യക്ക് നല്ലത്.

Comments

comments

Categories: Editorial