യു.എസ്.ടി ഗ്ലോബലും ഡിലോയിറ്റും കൈകോര്‍ക്കുന്നു

യു.എസ്.ടി ഗ്ലോബലും ഡിലോയിറ്റും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: പ്രമുഖ ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി ആന്റ് സൊലൂഷന്‍സ് കമ്പനിയായ യു.എസ്.ടി ഗ്ലോബലും ഡിലോയിറ്റും തന്ത്രപരമായ വ്യാപാര പങ്കാളിത്തം പ്രഖ്യാപിച്ചു. ബിസിനസും ടെക്‌നോളജി സംവിധാനങ്ങളും നവീകരിച്ച് മാറ്റത്തിനായി തയാറെടുക്കുന്ന ആഗോളതലത്തിലുളള ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയും കാര്യക്ഷമതയും ബിസിനസ് ലാഭവും പ്രദാനം ചെയ്യുക എന്നതാണ് പങ്കാൡത്തത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

ഡിലോയിറ്റിന്റെ ശക്തമായ ബിസിനസ് മേധാവിത്വം ഈ രംഗത്തുളള വിശാലമായ പ്രവൃത്തി പരിചയം, സയന്‍സ് അടിസ്ഥാനമാക്കിയുളള ഡിസൈനിംഗ്, പ്രോഗ്രം മാനേജ്‌മെന്റ്, വ്യവസായ രംഗത്തുള്ള വൈദഗ്ധ്യം എന്നിവയും ഉപേഭാക്താക്കള്‍ക്ക് മിതമായ നിരക്കിലും മികച്ച വേഗത്തിലും സൊലൂഷനുകള്‍ പ്രദാനം ചെയ്യാനുളള യു.എസ.്ടി ഗ്ലോബലിന്റെ ഡിജിറ്റല്‍ ആന്റ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് മികവും ഈ നിര്‍ണായക പങ്കാളിത്തത്തിലൂടെ ഒന്നുചേരുകയാണ്.

ഏറ്റവും മികച്ച മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ്, ഇന്നൊേവഷന്‍, അഡ്വാന്‍സ്ഡ് എഞ്ചിനീയറിംഗ് എന്നിവ ഒരുമിപ്പിക്കുക വഴി യു.എസ.്ടി ഗ്ലോബലിനും ഡിലോയിറ്റിനും ആഗോള ഉപഭോക്താക്കള്‍ക്ക് ഗുണമേന്മ പ്രദാനം ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ആവേശഭരിതനാണെന്ന് യു.എസ.്ടി ഗ്ലോബല്‍ സിഇഒ സാജന്‍ പിളള പറഞ്ഞു. ഇത്തരത്തിലുളള പങ്കാളിത്തങ്ങളിലൂടെ ലോകത്തിന്റെ വിവിധ മേഖലകൡുളള ഉപേഭാക്താക്കള്‍ക്ക് നിര്‍ണായകമാേയക്കാവുന്ന സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

തങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നതാണ് യു.എസ്.ടി ഗ്ലോബലുമായി സ്ഥാപിച്ചിരിക്കുന്ന ബന്ധം. ഉപേഭാക്താക്കള്‍ക്ക് ഗുണകരമാകുന്ന നവീനമായ പരിപാടികള്‍ ഭാവിയില്‍ ശക്തമാക്കുന്നതിന് സഹായകമാകുമെന്ന് ഡിലോയിറ്റ് എല്‍എല്‍പി ചീഫ് അനലിറ്റിക്‌സ് ഓഫീസര്‍ പോള്‍
റോമ അഭിപ്രായെപ്പട്ട ു.

ഫോര്‍ച്യൂണ്‍ 500 ന്റെ 80 ശതമ ാനം ഉള്‍പ്പെടെ ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ഇന്‍ഡസ്ട്രി ലീഡിങ് ഓഡിറ്റ്, കണ്‍സള്‍ട്ടിംഗ്, ടാക്‌സ്, ഉപേദശക സേവനങ്ങള്‍ എന്നിവ ഡിലോയിറ്റ് പ്രദാനം ചെയ്യുന്നു. ഗ്ലോബല്‍ 1000 കമ്പനികള്‍ക്ക് പുതുയുഗ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയാണ് യു.എസ്.ടി. ഗ്ലോബല്‍.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവിത പരിവര്‍ത്തനം എന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന യു.എ സ്.ടി. ഗ്ലോബലിന് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ സവിശേഷമായ മുന്‍തൂക്കമാണുള്ളത്.

Comments

comments

Categories: Branding