യുബര്‍ എക്‌സ്എല്‍ ഇനി കൊച്ചിയിലും

യുബര്‍ എക്‌സ്എല്‍ ഇനി കൊച്ചിയിലും

കൊച്ചി: ആറ് പേര്‍ക്ക് വരെ ഒന്നിച്ച് യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലുള്ള വലിയ വാഹനങ്ങള്‍ യുബര്‍ കൊച്ചിയില്‍ അവതരിപ്പിക്കുന്നു. ഇന്നോവ, എര്‍ട്ടിഗ, ടവേര, ലോഡ്ജി, ഇവാലിയ തുടങ്ങിയ വാഹനങ്ങളാണ് ഇതിന്റെ ഭാഗമായി സര്‍വീസ് നടത്തുക. നിലവില്‍ കൊച്ചിയില്‍ നാല് പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന യുബര്‍ഗോയാണ് ഉള്ളത്.

യുബര്‍ എക്‌സ്എല്‍ കൊച്ചിയില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യുബര്‍ കേരള ജനറല്‍ മാനേജര്‍ നിതിന്‍ നായര്‍ പറഞ്ഞു.

യുബര്‍ എക്‌സ്എല്ലിന്റെ മിനിമം ചാര്‍ജ് 50 രൂപയായിരിക്കും. കിലോമീറ്ററിന് 13 രൂപ. മിനുട്ടിന് ഒരു രൂപ. 2014ലാണ് യുബര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. യുബര്‍ഗോയുടെ നിലവിലുള്ള അടിസ്ഥാന നിരക്ക് 35 രൂപയും കിലോമീറ്ററിന് ഏഴ് രൂപയും മിനുട്ടിന് ഒരു രൂപയുമാണ്.

Comments

comments

Categories: Branding