ടിവിഎസ് ടയേഴ്‌സ് പ്രോട്ടോര്‍ക് റെഡിയല്‍ ടയേഴ്‌സ് വിപണിയിലെത്തിച്ചു

ടിവിഎസ് ടയേഴ്‌സ് പ്രോട്ടോര്‍ക് റെഡിയല്‍ ടയേഴ്‌സ് വിപണിയിലെത്തിച്ചു

കൊച്ചി: ടൂ വീലര്‍, ത്രീ വീലര്‍, ഓഫ് റോഡ് ടയര്‍ നിര്‍മാണരംഗത്ത് മുന്‍നിരയിലുള്ള ടിവിഎസ് ടയേഴ്‌സ് ഹൈ പെര്‍ഫോമന്‍സ് റെഡിയല്‍ ടയറായ പ്രോട്ടോര്‍ക് അവതരിപ്പിച്ചു. അതിനൂതന സാങ്കേതിക വിദ്യ കൊണ്ട് നിര്‍മിച്ച പ്രോട്ടോര്‍ക് പ്രീമിയം ബൈക്കുകള്‍ക്ക് അനുയോജ്യമായ വിധമാണ് നിര്‍മിച്ചിരിക്കുന്നത്.

സീറോ ഡിഗ്രി റെഡിയല്‍ ബെല്‍റ്റ് സാങ്കേതിക വിദ്യയിലൂടെ മികച്ച ട്രോക്ഷനും ബ്രേക്കും സുഖപ്രദമായ ഡ്രൈവിംഗും ഉറപ്പുവരുത്താന്‍ പ്രോട്ടോര്‍ക് ടയറിന് സാധിക്കുന്നു. മികച്ച ഗ്രിപ്പും ടയര്‍ പ്രദാനം ചെയ്യുന്നു. ടയറിലെ അതിനൂതന ഫോഴ്‌സ് ഓറിയന്റഡ് ട്രെഡ് പാറ്റേണ്േ# പരമാവധി വാട്ടര്‍ ഡ്രൈനേജ് ഉറപ്പാക്കുന്നതിനൊപ്പം മൈലേജും വര്‍ധിപ്പിക്കുന്നു.

ഏറെക്കാലം നിലമില്‍ക്കുന്നതും ഉപഭോക്താക്കള്‍ക്ക് മികച്ച റൈഡിങ് അനുഭവം സമ്മാനിക്കുന്നതുമായ പ്രോട്ടോര്‍ക് ടയര്‍ കൊച്ചിയിലെ ഉപഭോക്താക്കാള്‍ക്ക് നവാനുഭവമായിരിക്കുമെന്ന് ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് ഡയറക്ടര്‍ പി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍എന്നീ വിപണികളിലാണ് പ്രോട്ടോര്‍ക് ടയേഴ്‌സ് അവതരിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ടിവിഎസ് ടയേഴ്‌സ് ഡീലര്‍ ഷോപ്പുകളിലും ലഭ്യമാണ്.

Comments

comments

Categories: Branding