ആറ് പേര്‍ക്ക് ജീവന്‍ നല്‍കി ശരത് യാത്രയായി

ആറ് പേര്‍ക്ക് ജീവന്‍ നല്‍കി ശരത് യാത്രയായി

കൊച്ചി: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 19കാരന്‍ ആറ് പേര്‍ക്ക് ജീവന്‍ നല്‍കി വിടപറഞ്ഞു. ചേര്‍ത്തല എരമല്ലൂര്‍ സ്വദേശി പി എസ് ശരതാണ് ആറ് പേര്‍ക്ക് തന്റെ അവയവങ്ങള്‍ പകുത്ത് നല്‍കിയത്.

സെപ്തംബര്‍ 15 നാണ് ശരത് അപകടത്തില്‍പ്പെടുന്നത്. എരമല്ലൂരില്‍ വെച്ച് ശരത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശരതിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ശരതിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ശരതിന്റെ വൃക്കകളും, കരളും, ഹൃദയവും, കോര്‍ണിയയും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ശരതിന്റെ അവയവങ്ങള്‍ പുതു ജീവന്‍ നല്‍കുമെന്നതിനാലും ശരത് അവരിലൂടെ എന്നും ജീവിക്കുമെന്നതിനാലുമാണ് അവയവദാനം നടത്താന്‍ ശരതിന്റെ അച്ഛന്‍ ശ്രീകുമാറും, അമ്മ ഷീബയും അനുജന്‍ ശ്രീരാഗും തയാറായതെന്ന് ശരതിന്റെ അമ്മാവന്‍ അന്റണി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന രോഗികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന മൃതസഞ്ജീവനി എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കാണ് ശരതിന്റെ അവയവങ്ങള്‍ ദാനം ചെയ്തത്.

വിപിഎസ് ലേക്‌ഷോറില്‍ തന്നെ ചികിത്സയിലുള്ള എം ഷെറിന് വലത്തെ വൃക്കയും ഇടത്തെ വൃക്ക ഷിജി സുനോജിനും നല്‍കി. പിവിഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അരവിന്ദന് കരളും അമൃതാ ആശുപത്രിയിലുള്ള സീനാ രാജുവിന് ഹൃദയവും നല്‍കി. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഐ ബാങ്കിലേക്കാണ് സംഭാവന ചെയ്തതത്. വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ഡോ. ഡോ. ജോര്‍ജ് പി. എബ്രഹാം, ഡോ. മാത്യൂ എ മാത്യു, അനസ്‌തേഷ്യ വിഭാഗം നെഫ്രോളജിസ്റ്റ് ഡോ. എബി അബ്രഹാം, ഡോ.ജോര്‍ജ് കെ നൈനാന്‍ എന്നിവരാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്.

Comments

comments

Categories: Life

Write a Comment

Your e-mail address will not be published.
Required fields are marked*