റൈസ് ഇന്ത്യ 14 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു

റൈസ് ഇന്ത്യ 14 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു

ബെംഗളൂരു: റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ആന്‍ഡ് എന്റര്‍പ്രൈസ് ഡെവലപ്പ്‌മെന്റ് (റൈസ്) ഇന്ത്യ 14 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു. ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ (എന്‍എസ്ഡിസി) ആണ് നിക്ഷേപം നടത്തിയത്. റൈസിന്റെയും എന്‍എസ്ഡിസിയുടെയും സംയുക്ത പ്രോഗ്രാമിന്റെ ഭാഗമായാണ് നിക്ഷേപ സമാഹരണം നടന്നത്.

ഈ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ആന്‍ഡ് എന്റര്‍പ്രൈസ് ഡെവലപ്പ്‌മെന്റ് 2.48 ലക്ഷം യുവാക്കള്‍ക്ക് ഓട്ടോമോട്ടീവ് സ്‌കില്‍സില്‍ പരിശീലനം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന ട്രയിനിംഗ് പാട്ണര്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് വായ്പാ ഘടന അനുസരിച്ച് മൂന്നോ അധിലധികമോ വര്‍ഷത്തെ മൊറട്ടോറിയത്തോടെ എന്‍എസ്ഡിസി വായ്പ അനുവദിക്കും.

2012ലാണ് റൈസ് ഇന്ത്യ എന്‍എസ്ഡിസിയുമായി സഹകരിക്കുന്നത്. ഈ വര്‍ഷം ആദ്യം രാജസ്ഥാന്‍ സര്‍ക്കാരുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നതായും റൈസ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഏഴ് ഡിവിഷണല്‍ ഹെഡ്ക്വാട്ടേഴ്‌സുകളില്‍ കൂടി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടിയാണ് ഈ പങ്കാളിത്തം. അടുത്ത ഒന്നര വര്‍ഷത്തേക്ക് പരിശീലന കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ശേഷി വര്‍ധിപ്പിക്കുന്നതിനും, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട ഗതാഗത സൗകര്യമൊരുക്കുന്നതിനുമായി 18 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. കരാര്‍ പ്രകാരം ബാക്കി ആവശ്യമുള്ള തുക തങ്ങള്‍ വഹിക്കുമെന്ന് റൈസ് ഇന്ത്യ സിഇഒ അജയ് ചാന്‍ഗനി പറഞ്ഞു.

Comments

comments

Categories: Branding