കിം ജോങ് ഉന്നിനെ വധിക്കും

കിം ജോങ് ഉന്നിനെ വധിക്കും

സോള്‍(ദക്ഷിണ കൊറിയ): ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നിനെ വധിക്കാന്‍ ദക്ഷിണ കൊറിയയ്ക്ക് പദ്ധതിയുണ്ടെന്നു പ്രതിരോധമന്ത്രി ഹാന്‍ മിന്‍ കൂവിന്റെ വെളിപ്പെടുത്തല്‍. ഇതിനായി ദക്ഷിണ കൊറിയയുടെ സൈനിക തലവന്മാര്‍ പ്രത്യേക സേനയെ രൂപീകരിക്കുന്നതിനെ കുറിച്ചു പരിഗണിക്കുന്നുണ്ടെന്നും കൂവ് പറഞ്ഞു. കൊറിയ മാസീവ് പണിഷ്‌മെന്റ് ആന്‍ഡ് റീട്ടാലിയേഷന്‍ പ്ലാനിന്റെ ഭാഗമായിട്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

ബൂധനാഴ്ച സോളില്‍ നടന്ന പാര്‍ലമെന്ററി മീറ്റിംഗിനു ശേഷമാണ് കൂവ് ഇക്കാര്യം പറഞ്ഞത്.
സമീപകാലത്ത് ഉത്തര കൊറിയ തുടര്‍ച്ചയായി നടത്തുന്ന ആണവ പരീക്ഷണം ദക്ഷിണ കൊറിയയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത്തരം അപകടകരമായ സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഉന്നിനെ ഉന്മൂലനം ചെയ്യുന്ന കാര്യത്തെക്കുറിച്ചു ചിന്തിക്കുന്നതെന്നു കൂവ് പറഞ്ഞു.
ദക്ഷിണ കൊറിയയെ ആണവ മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ഉത്തര കൊറിയ ഒരുങ്ങുകയാണെങ്കില്‍ അവരുടെ ലക്ഷ്യം അടിച്ചമര്‍ത്താന്‍ ഉത്തര കൊറിയന്‍ നേതൃത്വം ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട വ്യക്തിത്വങ്ങളെ നശിപ്പിക്കേണ്ടതുണ്ട്-കൂവ് പറഞ്ഞു.

Comments

comments

Categories: Slider, Top Stories