മൂ സിഗ്മയുടെ ഭൂരിപക്ഷ ഓഹരികള്‍ ധിരജ് രാജറാം ഏറ്റെടുക്കും

മൂ സിഗ്മയുടെ ഭൂരിപക്ഷ ഓഹരികള്‍ ധിരജ് രാജറാം ഏറ്റെടുക്കും

മുംബൈ: ഡാറ്റ അനലിറ്റിക്‌സ് സംരംഭമായ മൂ സിഗ്മ ഇന്‍ക് സ്ഥാപകനും ചെയര്‍മാനുമായ ധിരജ് രാജറാം കമ്പനിയുടെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ മുന്‍ ഭാര്യ അംബികാ സുബ്രഹ്മണ്യത്തിന്റെയും പ്രൈവറ്റ് ഇക്വിറ്റി സംരംഭമായ ജനറല്‍ അറ്റ്‌ലാന്‍ഡിക്കിന്റെയും ഉടമസ്ഥതയിലുള്ള 48% ഓഹരികളില്‍ നിന്നും 27% പങ്കാളിത്തം ഏറ്റെടുത്ത് മൂ സിഗ്മ ഇന്‍കിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം നേടാനാണ് ധിരജ് രാജറാമിന്റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ധാരണയാകുന്നതോടെ ധിരജ് സോവറിങ് ഫണ്ടിനെ പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങളും നില്‍നില്‍ക്കുന്നുണ്ട്.

നിലവില്‍ ധിരജിന് 24% ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്. മുന്‍ ഭാര്യയുടെയും ജനറല്‍ അറ്റ്‌ലാന്‍ഡിക്കിന്റെയും കൈവശമുള്ള 27% ഓഹരികള്‍ കൂടി ഏറ്റെടുക്കുന്നതോടെ കമ്പനിയുടെ ഭൂരിപക്ഷം വരുന്ന ഓഹരി പങ്കാളിത്തം ധിരജ് രാജറാമിന്റെ കൈകളിലാകും. ഇവരുടെ കൈയ്യില്‍ ബാക്കിയാവുന്ന 21% ഓഹരികള്‍ രാജറാമിനെ പിന്തുണയ്ക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ ഏറ്റെടുക്കുമെന്നാണ് ഔദ്യോഗിക വിവരം.

കഴിഞ്ഞ മെയില്‍ രാജറാമും ഭാര്യയും തമ്മില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതോടെ തന്നെ ഇന്ത്യയിലെ ഹോട്ടസ്റ്റ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായ മൂ സിഗ്മയുടെ ഭാവി ഉടമസ്ഥാവകാശവും, മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിന്നിരുന്നു. ഇരുവരും വേര്‍പിരിഞ്ഞതിനു ശേഷവും അംബികാ സുബ്രഹ്മണ്യനാണ് കമ്പനിയുടെ സിഇഒ സ്ഥാനത്ത് തുടര്‍ന്നത്.

Comments

comments

Categories: Entrepreneurship