മിത്‌സുബിഷി ഹിറോബ ഷോറൂം കൊച്ചിയില്‍

മിത്‌സുബിഷി ഹിറോബ ഷോറൂം കൊച്ചിയില്‍

കൊച്ചി: മിത്‌സുബിഷി ഇന്ത്യ, എയര്‍കണ്ടീഷണറുകള്‍ക്കു മാത്രമായി കൊച്ചിയില്‍ കണ്‍സെപ്റ്റ് ഷോറൂം തുറന്നു. പനമ്പിള്ളി നഗര്‍, കിഴവന റോഡിലെകളപ്പുരയ്ക്കല്‍ ബില്‍ഡിംഗ്‌സിലാണ് എംഇക്യു ഹിറോബ ഷോറൂം തുറന്നിരിക്കുന്നത്. മിത്‌സുബിഷിയുടെ ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളും അവയുടെ പ്രവര്‍ത്തനവും ഉപഭോക്താക്കള്‍ക്ക് നേരില്‍ കണ്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി മിത്‌സുബിഷി ഇലക്ട്രിക്, എയര്‍കണ്ടീഷനിംഗ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയുടെ പ്രദര്‍ശനവും വില്‍പനയുമാണ് എംഇക്യു ഹിറോബ എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മിത്‌സുബിഷി ഇലക്ട്രിക് ഡയറക്ടറും ബിസിനസ് യൂണിറ്റ് മേധാവിയുമായ തകാഷി നിഷികുമ പറഞ്ഞു.

റൂം എയര്‍ കണ്ടീഷണറുകള്‍, പാക്കേജ്ഡ് എയര്‍ കണ്ടീഷണറുകള്‍, സിറ്റി മള്‍ട്ടി വിആര്‍എഫ് സംവിധാനം, എയര്‍ കര്‍ട്ടന്‍, ജെറ്റ് ടവല്‍സ് തുടങ്ങി മിത്‌സുബിഷി ഇലക്ട്രിക് ഉല്‍പന്നങ്ങളുടെ സമ്പൂര്‍ണ നിര ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ അന്‍പതില്‍പരം എംഇക്യു ഹിറോകള്‍ മിത്‌സുബിഷി തുറന്നിട്ടുണ്ട്. ഇന്ത്യയില്‍ തങ്ങളുടെ ബ്രാന്‍ഡ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കാനാണ് പരിപാടി.
മിത്‌സുബിഷി ഇലക്ട്രിക് ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം ഉറപ്പിച്ച കമ്പനിയാ
ണ്.

Comments

comments

Categories: Branding