കേരളം മെഴ്‌സിഡസ് ബെന്‍സിന് മികച്ച വളര്‍ച്ചയുള്ള വിപണി

കേരളം മെഴ്‌സിഡസ് ബെന്‍സിന് മികച്ച വളര്‍ച്ചയുള്ള വിപണി

കൊച്ചി: രാജ്യത്തെ പ്രമുഖ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ മികച്ച വിപണിയായി കേരളം മാറുന്നു. ദേശീയ തലത്തിലുള്ള മെഴ്‌സിഡസ് ബെന്‍സ് കാര്‍ വില്‍പ്പനയുടെ 7 ശതമാനം ആണ് കേരളത്തിന്‍രെ വിഹിതം. കേരളത്തിലെ ബെന്‍സ് കാര്‍ വില്‍പ്പനയുടെ 32 ശതമാനവും പുതുതലമുറ കാറുകളായ എ ക്ലാസ്, ബി ക്ലാസ് , സിഎല്‍എ, എന്നിവയാണ്. ഈ വര്‍ഷം ആദ്യപാതിയിലെ മെഴ്‌സിഡസ് വില്‍പ്പനയുടെ 35 ശതമാനവും എസ്‌യുവികളാണ്. സി ക്ലാസാണ് ഏറ്റവും വില്‍പ്പനയുള്ള മെഴ്‌സിഡസ് ബെന്‍സ് മോഡല്‍.

ഈ വര്‍ഷം ആദ്യത്തെ മാസക്കാലയളവില്‍ 22 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും വില്‍പ്പനയിലുള്ള വളര്‍ച്ചയെ സഹായിക്കുന്നതിനായി വില്‍പ്പന ശൃംഖല ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മെഴ്‌സിഡസ് ബെന്‍സ് എംഡിയും സിഇഒയുമായ റോശണ്ട് ഫോള്‍ജര്‍ പറഞ്ഞു.

മൂന്ന് നഗരങ്ങളിലായി ആറ് ഔട്ട്‌ലെറ്റുകളാണ് മെഴ്‌സലിഡസ് ബെന്‍സിന് കേരളത്തിലുള്ളത്. കാറുകളുടെ വില്‍പവ്പനയില്‍ 44 ശതമാനം വളര്‍ച്ചയാണുണ്ടായത്. നിലവില്‍ 3600ല്‍ അധികം മെഴ്‌സിഡസ് ബെന്‍സ് കാറുകളാണ് കേരളത്തിലുള്ളത്. മെഴ്‌സിഡസ് ബെന്‍സിന്റെ ദേശീയതലത്തിലുള്ള വില്‍പ്പനയുടെ 31 ശതമാനവും ദക്ഷിണേഷ്യന്‍ വിപണിയില്‍ നിന്നാണ്.

Comments

comments

Categories: Auto