വിതരണ ശൃംഖല വിപുലീകരിക്കാന്‍ കല്യാണ്‍ ജൂവലേഴ്‌സ് 900 കോടി മുതല്‍മുടക്കുന്നു

വിതരണ ശൃംഖല വിപുലീകരിക്കാന്‍ കല്യാണ്‍ ജൂവലേഴ്‌സ് 900 കോടി മുതല്‍മുടക്കുന്നു

കൊച്ചി: ഇന്ത്യയിലും ആഗോളതലത്തിലും കല്യാണ്‍ ജൂവലേഴ്‌സ് വിതരണശൃംഖല വ്യാപിപ്പിക്കുന്നു. ഇതിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ 900 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 20 പുതിയ ഷോറൂമുകളാണ് കല്ല്യാണ്‍ ജൂവലേഴ്‌സ് ആരംഭിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇതുവരെ ആറ് ഷോറൂമുകള്‍ തുറന്നു. തുടര്‍ന്നു വരുന്ന മാസങ്ങളില്‍ 14 ഷോറൂമുകള്‍ കൂടി തുറക്കാനാണ് കല്യാണ്‍ പദ്ധതിയിടുന്നത്. ചെന്നൈയില്‍ രണ്ട് ഷോറൂമുകള്‍ തുറക്കാനിരിക്കുകയാണ്. സെപ്റ്റംബര്‍ 25 ന് വേളാച്ചേരി, അണ്ണാനഗര്‍ എന്നിവിടങ്ങളിലാണ് ഷോറൂമുകള്‍ തുറക്കുന്നത്.

പുതിയ രണ്ടു ഷോറൂമുകള്‍ തുറക്കുന്നതോടെ ചെന്നൈയില്‍ കല്യാണിന് ടി നഗര്‍, ക്രോംപെറ്റ്, അഡയാര്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ അഞ്ച് ഷോറൂമുകളുണ്ടാകും. അഞ്ച് ഷോറൂമുകളിലുമായി ആകെ 430 കോടി രൂപയാണ് നിക്ഷേപം. ചെന്നൈയില്‍ വിതരണ ശൃംഖല ശക്തിപ്പെടുത്താനും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിപ്പെടാനുമാണ് വേളാച്ചേരി, അണ്ണാനഗര്‍ എന്നിവടങ്ങളില്‍ ഷോറൂമുകള്‍ ആരംഭിച്ചതെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും എംഡിയുമായ ടി എസ് കല്ല്യാണരാമന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ വിതരണശൃഖംല ഇനിയും വിപുലപ്പെടുത്താമെന്നുള്ള പ്രതീക്ഷയിലാണ് തങ്ങളെന്നും 830 കോടി രൂപയോളം നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ സീസണില്‍ ഷോറൂമുകള്‍ തുറന്നതിനാന്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകളും ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു.

കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ് അംബാസഡര്‍മാരും സിനിമാതാരങ്ങളുമായ സോനം കപൂര്‍, പ്രഭു ഗണേശന്‍ എന്നിവരും ടി എസ് കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ ചേര്‍ന്ന് സെപ്റ്റംബര്‍ 25-ന് വേളാച്ചേരി, അണ്ണാനഗര്‍ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യും.

വേളാച്ചേരിയിലെയും അണ്ണാനഗറിലേയും ഷോറൂമുകള്‍ മൂന്നു നിലകളിലായി 7500 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. രണ്ടു ഷോറൂമുകളിലും കല്യാണ്‍ ജൂവലേഴ്‌സിന്റെ രാജ്യമെങ്ങുമുള്ള പ്രശസ്തമായ സ്വര്‍ണ്ണ, ഡയമണ്ട്, സ്റ്റഡഡ് ആഭരണ ഡിസൈനുകള്‍ ഒരുക്കിയിരിക്കുന്നു. കല്യാണിന്റെ സമഗ്രശൃംഖലയിലെ വിദഗ്ധര്‍ നിര്‍മ്മിച്ചവയാണിവ.

ലോകത്തിലെ എറ്റവും വിശാലമായ ആഭരണശ്രേണിയുമായി 2015 ഏപ്രിലിലാണ് ചെന്നൈയിലെ ടി നഗറില്‍ കല്യാണ്‍ ജൂവലേഴ്‌സ് ശക്തമായ പ്രവേശനം നടത്തിയത്. 20 വിശാലമായ ഷോറൂമുകളും 150 മൈ കല്യാണ്‍ കസ്റ്റമര്‍ കെയര്‍ ഷോറൂമുകളുമായി കല്യാണിന് സംസ്ഥാനത്ത് ഏറ്റവും വലിയ ശൃംഖലയാണുള്ളത്. നിലവില്‍ ഇന്ത്യയിലും ഏഷ്യയിലുമായി 102 ഷോറൂമുകളാണ് കല്യാണിനുള്ളത്.

Comments

comments

Categories: Branding