ഫെഡറല്‍ സ്‌കില്‍ അക്കാഡമി കോയമ്പത്തൂരില്‍

ഫെഡറല്‍ സ്‌കില്‍ അക്കാഡമി കോയമ്പത്തൂരില്‍

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ രണ്ടാമത്തെ സ്‌കില്‍ അക്കാഡമി കോയമ്പത്തൂരില്‍ ആരംഭിച്ചു. ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംരംഭം. ആദ്യഘട്ടത്തില്‍ കോ ഇന്ത്യ അംഗീകാരമുള്ള മില്ലിങ് ആന്‍ഡ് ടേണിങില്‍ ഇന്‍-ഡിമാന്റ് സിഎന്‍സി മെഷീന്‍ ഓര്‍പ്പറേറ്റര്‍ സെര്‍ട്ടിഫിക്കട്ട് കോഴ്‌സായിരിക്കും അക്കാഡമി നല്‍കുന്നത്. അക്കാഡമി സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കാനും ഇന്ത്യയിലും വിദേശത്തും തൊഴില്‍ നേടാനും സഹായകമാകും.

ആദ്യത്തെ ഫെഡറല്‍ സ്‌കില്‍ അക്കാഡമി കഴിഞ്ഞ വര്‍ഷം എറണാകുളത്താണ് ആരംഭിച്ചത്. ഈ സംരംഭം വഴി രാജ്യത്തെ ദശലക്ഷകണക്കിനു വിദ്യാര്‍ത്ഥികളുടെ നൈപുണ്യവികസനം നല്‍കാനും മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിക്കായി വിദഗ്ധ ജീവനക്കാരെ രൂപപ്പെടുത്താനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ കര്‍മ്മപരിപാടിയില്‍ ഫെഡറല്‍ ബാങ്ക് പങ്കാളിയാകുകയാണ്.

Comments

comments

Categories: Education

Related Articles