ഫിന്‍ടെക് മേഖലയിലെ ഇന്നൊവേഷന് ആധാര്‍ ഊര്‍ജം പകരുന്നു: വായ്പ ലഭിക്കാനും ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് അവസരങ്ങള്‍ക്കും ആധാര്‍ സഹായിച്ചു

ഫിന്‍ടെക് മേഖലയിലെ ഇന്നൊവേഷന് ആധാര്‍ ഊര്‍ജം പകരുന്നു:  വായ്പ ലഭിക്കാനും ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് അവസരങ്ങള്‍ക്കും ആധാര്‍ സഹായിച്ചു

ന്യൂഡെല്‍ഹി: ആധാര്‍, ഇലക്ട്രോണിക് നോ യുവര്‍ കസ്റ്റമര്‍(ഇകെവൈസി), യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്(യുപിഐ) എന്നിവ ഫിന്‍ടെക്‌മേഖലയിലെ ഇന്നൊവേഷന് ഊര്‍ജം പകര്‍ന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഇവ 400 ദശലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് വായ്പ ലഭിക്കാനും ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് അവസരങ്ങള്‍ക്കും സഹായിച്ചുവെന്ന് കല്ലാരി കാപിറ്റലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവയോടൊപ്പം ഇന്ത്യയിലെ ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയുടെ വര്‍ധിച്ച ഉപയോഗവും ജന ധന്‍ യോജന എക്കൗണ്ട,് മറ്റ് സര്‍ക്കാര്‍ പദ്ധതികളും സാധാരണക്കാര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ സുഗമമായി ലഭ്യമാക്കികൊണ്ട് ഫിന്‍ടെക് മേഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ട്. ആധാര്‍ അതിവേഗം പകരം വെയ്ക്കാനില്ലാത്ത രേഖയായി വളര്‍ന്നു വരികയാണെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 43 ശതമാനം ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളും ഉപഭോക്താക്കളുടെ ഐഡന്റിഫിക്കേഷനായി ആധാറാണ് ഉപയോഗിക്കുന്നത്. ആധാര്‍ ഉപയോഗിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്നാണ് കല്ലാരി കാപിറ്റല്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളിലേക്കെത്താന്‍ ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് ശക്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

350 ഫിന്‍ടെക് കമ്പനികളില്‍ നിന്നുമാണ് കല്ലാരി കാപ്പിറ്റല്‍ അഭിപ്രായം ആരാഞ്ഞത്. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് സ്ഥാപകരില്‍ പകുതി ശതമാനവും സാമ്പത്തിക സേവനരംഗത്ത് രണ്ടുവര്‍ഷത്തില്‍ കുറവ് അനുഭവജ്ഞാനവുമായാണ് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് വിവരശേഖരണ സ്ഥാപനമായ ട്രാക്‌സണിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 800 ലധികം ഫിന്‍ടെക് സ്ഥാപനങ്ങളാണ് പുതുതായി ആരംഭിച്ചത്. 2013 മുതല്‍ ഈ ഫിന്‍ടെക് കമ്പനികള്‍ 135 ഇടപാടുകളിലായി 1.9 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിയിട്ടുണ്ട്.

സാറ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗില്‍ 33 ശതമാനവും പേയ്‌മെന്റ്‌സില്‍ നിന്നും വായ്പകളില്‍ നിന്നുമാണ് ലഭിക്കുന്നത്. വെല്‍ത്ത് മാനേജ്‌മെന്റ്, എക്‌സ്‌പെന്‍സ് ട്രാക്കിങ്, ടാക്‌സ് മാനേജ്‌മെന്റ് തുടങ്ങിയ പേഴ്‌സണല്‍ ഫിനാന്‍സില്‍ നിന്നും 20 ശതമാനമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്നത്. നിക്ഷേപസമാഹരണം, ഉപഭക്താക്കളെ കണ്ടെത്തല്‍, നാണ്യമാക്കല്‍ തുടങ്ങിയ മേഖലകളിലാണ് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വെല്ലുവിളികള്‍ നേരിടുന്നത്. സര്‍വേ പ്രകാരം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് മൂന്നില്‍ രണ്ട് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളും ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ രീതികളുടെ മിശ്രണമാണ് ഉപയോഗിക്കുന്നത്. ഇവരില്‍ 12 ശതമാനം ബാങ്ക്, ബാങ്കേതര സാമ്പത്തിക സേവന സ്ഥാപനങ്ങള്‍ തുടങ്ങിയ മൂന്നാം കക്ഷികള്‍ വഴിയാണ് വിപണനം നടത്തുന്നത്.

Comments

comments

Categories: Slider, Top Stories