6ഡിഗ്രി : ഇന്ത്യയിലെ ആദ്യത്തെ ഫാഷന്‍ ടാലന്റ് ആന്‍ഡ് ടെക് സ്റ്റാര്‍ട്ടപ്; ഫാഷന്‍ ഡിസൈനര്‍മാര്‍, ബ്ലോഗ്ഗര്‍മാര്‍, ബ്രാന്‍ഡുകള്‍, മോഡലുകള്‍, ഫോട്ടോഗ്രാഫേഴ്‌സ് തുടങ്ങി എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നു

6ഡിഗ്രി : ഇന്ത്യയിലെ ആദ്യത്തെ ഫാഷന്‍ ടാലന്റ് ആന്‍ഡ് ടെക് സ്റ്റാര്‍ട്ടപ്;  ഫാഷന്‍ ഡിസൈനര്‍മാര്‍, ബ്ലോഗ്ഗര്‍മാര്‍, ബ്രാന്‍ഡുകള്‍, മോഡലുകള്‍, ഫോട്ടോഗ്രാഫേഴ്‌സ് തുടങ്ങി എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നു

 

ദിവസംതോറും മാറ്റത്തിനു വിധേയമാകുകയും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു മേഖലയാണ് ഫാഷന്‍ ലോകം. പുതിയ ട്രെന്‍ഡുകള്‍ പരീക്ഷിക്കാനും ഫാഷനബിളായ നടക്കാനും യുവതലമുറയ്ക്ക് ഇഷ്ടമാണ്. ഫാഷന്‍ മേഖലയില്‍ കഴിവു തെളിയിച്ചവരെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് രംഗത്തു വന്നിരിക്കുകയാണ്. 2014 ഓഗസ്റ്റില്‍ പ്രവര്‍ത്തമാനാരംഭിച്ച 6ഡിഗ്രി എന്ന സ്റ്റാര്‍ട്ടപ്പാണ് ഫാഷന്‍ പ്രൊഫഷണലുകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഫാഷന്‍ ഡിസൈനര്‍മാര്‍, ബ്ലോഗ്ഗര്‍മാര്‍, ബ്രാന്‍ഡുകള്‍, മോഡലുകള്‍, ഫോട്ടോഗ്രാഫേഴ്‌സ് എന്നുവേണ്ട ഫാഷന്‍ലോകവുമായി ബന്ധപ്പെട്ട എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫാഷന്‍ ടാലന്റ് ആന്‍ഡ് ടെക് സ്റ്റാര്‍ട്ടപ്പായാണ് 6 ഡിഗ്രി അറിയപ്പെടുന്നത്. നിഖില്‍ ഹെഡ്ജ്, അമിത് ഭരദ്വാജ് എന്നിവരാണ് ഇതിന്റെ സ്ഥാപകര്‍.

ഫാഷനും ടെക്‌നോളജിയും സമന്വയിപ്പിച്ചുകൊണ്ട് ആഗോള ഫാഷന്‍ മേഖലയെ പരസ്പരം ബന്ധിപ്പിക്കുന്ന 6ഡിഗ്രി കഴിഞ്ഞ വര്‍ഷം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പിന്തുണയ്ക്കുന്ന ഇന്‍ക്യുബേഷന്‍ സെന്ററായ സെന്റര്‍ ഫോര്‍ ഇന്‍ക്യുബേഷന്‍ ആന്‍ഡ് ബിസിനസ് ആക്‌സിലറേറ്ററില്‍ (സിഐബിഎ) നിന്നും നിക്ഷേപം സമാഹരിച്ചിരുന്നു. ഇതുവരെ ഓഫ്‌ലൈന്‍ ബിസിനസായിരുന്നു സ്ഥാപനത്തിന്റെ പ്രധാന വരുമാനമാര്‍ഗമെങ്കിലും ഇപ്പോള്‍ ടെക്‌നോളജി ഉപയോഗിച്ച് ഫാഷന്‍ലോകത്തില്‍ കൂടുതല്‍ നേട്ടം കൊയ്യാനാണ് സ്ഥാപകര്‍ പദ്ധതിയിടുന്നത്.

ഫാഷന്‍ വീക്ക് ഷോകെയ്‌സ്, ബിസിനസ് ഓഫ് ഫാഷന്‍ സര്‍വീസ്, ഫാഷന്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിങ് എന്നിവയാണ് 6 ഡിഗ്രിയുടെ സേവനങ്ങള്‍. ബി2ബി ഉപഭോക്താക്കള്‍ക്കായി ഇതുവരെ 11 ഓളം ഫാഷന്‍വീക്കുകള്‍ 6 ഡിഗ്രി സംഘടിപ്പിച്ചിട്ടുണ്ട്. ഒരു ട്രില്ല്യണ്‍ ഡോളറാണ് ആഗോള ഫാഷന്‍ ബിസ്‌നസ് വിപണി. ആഗോളതലത്തില്‍ 700 ലധികം ഫാഷന്‍ വീക്കുകള്‍ സംഘടിക്കപ്പെടുന്നുമുണ്ട്. ജിപിഎസും ടാലന്റ്ഹൗസുമാണ് ഈ മേഖലയിലെ പ്രമുഖര്‍. 2000ലധികം ഫാഷന്‍ പ്രൊഫഷണലുകള്‍ കമ്പനിയുടെ ബി2സി ഉപഭോക്തൃ നിരയിലുണ്ട്. അടുത്തിടെ ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കില്‍ നിന്നും 200,000 ഡോളര്‍ 6 ഡിഗ്രിക്ക് നിക്ഷേപം ലഭിച്ചിരുന്നു.

Comments

comments

Categories: Branding, Slider