പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് സെനറ്റ്

പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് സെനറ്റ്

വാഷിംഗ്ടണ്‍: പാകിസ്ഥാനെ ഭീകരരാഷ്ട്രമായി വിശേഷിപ്പിക്കുന്ന ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. നിയമനിര്‍മ്മാണത്തിലൂടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പാകിസ്ഥാനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ബില്‍ അവതരണം.

ആഗോളതലത്തില്‍ പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്നാണ് അമേരിക്ക ആദ്യ ഘട്ടത്തില്‍ പരിശോധിക്കുക. ഇത് സംബന്ധിച്ച് പ്രസിഡന്റ് 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പുറത്തിറക്കും. ഇതിനു ശേഷം സ്റ്റേറ്റ് സെക്രട്ടറി മറ്റൊരു റിപ്പോര്‍ട്ടും സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടുകളില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ ചെയ്തികള്‍ അക്കമിട്ട് നിരത്തും. തുടര്‍ന്ന് നാലുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

ഭീകരതയുടെ കാര്യത്തില്‍ പാകിസ്ഥാന്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നത് എന്നതിന് നിരവധി തെളിവുകളുണ്ടെന്ന് യുഎസ് കോണ്‍ഗ്രസ് അംഗവും ഭീകരവിരുദ്ധ ഉപസമിതി അധ്യക്ഷനുമായ ടെഡ് പോ പറഞ്ഞു. അമേരിക്കയുടെ ശത്രുക്കള്‍ക്ക് കാലങ്ങളായി പാക്കിസ്ഥാന്‍ സഹായം നല്‍കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഉറി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ടെഡ് പോ ജിഹാദി തീവ്രവാദ സംഘങ്ങള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുകയാണ് പാകിസ്ഥാനെന്ന് ആരോപിച്ചു. അയല്‍രാജ്യങ്ങള്‍ക്ക് പാകിസ്ഥാന്‍ സൃഷ്ടിക്കുന്ന സുരക്ഷാ വെല്ലുവിളികള്‍ക്ക് ഇന്ത്യ നിരന്തരം ഇരയാവുകയാണെന്നും ടെഡ് പോ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories