ആയുധധാരികളെ കണ്ടെത്തി: മുംബൈയില്‍ കനത്ത ജാഗ്രത

ആയുധധാരികളെ    കണ്ടെത്തി: മുംബൈയില്‍ കനത്ത ജാഗ്രത

മുംബൈ: ആയുധധാരികളായ നാല് പേരെ മുംബൈയിലെ ഇന്ത്യൻ നാവിക കേന്ദ്രം സ്ഥിതി ചെയ്യുന്ന ഉറാനു സമീപം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നു ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സ്‌കൂൾ വിദ്യാർഥികളാണ് ഇവരെ ആദ്യം കണ്ടത്.

മുംബൈ തുറമുഖത്തിനു എതിർവശത്തുള്ള നാവിക യുദ്ധോപകരണങ്ങൾ സൂക്ഷിക്കുന്ന ഡിപ്പോയായ ഐഎൻഎസ് അഭിമന്യുവിനു സമീപം ആയുധധാരികളെ കണ്ടതായി വിദ്യാർഥികൾ പറഞ്ഞു. ഇതേത്തുടർന്നു മറീൻ കമാൻഡോകളായ മാർകോസ്(marcos)നെ വിന്യസിച്ചു. കൊളാബ പൊലീസും നിരീക്ഷണം നടത്തുന്നുണ്ട്. അതേസമയം സംശയകരമായ യാതൊന്നും കണ്ടെത്തിയില്ലെന്ന് ഇന്റലിജൻസ് ബ്യൂറോ വൃത്തങ്ങൾ പറഞ്ഞു.

Comments

comments

Categories: Slider, Top Stories