സാംസങ് ഗാലക്‌സി എ9 പ്രോ വിപണിയിലെത്തി; വില 32,490 രൂപ

സാംസങ് ഗാലക്‌സി എ9 പ്രോ വിപണിയിലെത്തി; വില 32,490 രൂപ

കൊച്ചി: സാംസങ് ഗാലക്‌സി എ സീരീസ് ശ്രേണിയിലെ ഏറ്റവും പുതിയ പതിപ്പായ ഗാലക്‌സി എ9 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ഡ്യുവല്‍ സിം മോഡലായ ഗാലക്‌സി എ9 പ്രോയില്‍ ഗ്ലാസ് & മെറ്റല്‍ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. 6 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ സ്‌ക്രീനോടു കൂടിയ ഗാലക്‌സി എ9 പ്രോ 2.7 മില്ലിമീറ്റര്‍ നേര്‍ത്ത ബെസല്‍ വലുപ്പത്തിലും 7.9 മില്ലിമീറ്റര്‍ കനത്തിലുമാണ് നിര്‍മിച്ചിരിക്കുന്നത്. കടുത്ത പോറലുകളില്‍ നിന്ന് സംരക്ഷണം ഉറപ്പുനല്‍കുന്ന ഗോറില്ലാ ഗ്ലാസ് 4 ആണ് എ9 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗോള്‍ഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ പുറത്തിറങ്ങുന്ന സാംസങ് ഗാലക്‌സി എ9 പ്രോയ്ക്ക് 32,490 രൂപയാണ് വില.

എഫ്1.9 അപ്പര്‍ച്ചറോടുകൂടിയ 16എംപി പിന്‍ കാമറയും സെല്‍ഫി പ്രേമികള്‍ക്കുവേണ്ടി വൈഡ് ആങ്കിളോടുകൂടിയ 8 എംപി മുന്‍ കാമറയും കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ അവ്യക്തമായ ഫോട്ടോകള്‍ ഒഴിവാക്കാനും ഫോട്ടോയുടെ മിഴിവ് കൂട്ടാനും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്ന സാങ്കേതിക വിദ്യ സഹായിക്കുന്നു. ദീര്‍ഘ സമയം ചാര്‍ജ് നിലനില്‍കുന്ന ഗാലക്‌സി എ9ന്റെ 5000 എംഎഎച്ച് ബാറ്ററി 32.5 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംസാര സമയം വാഗ്ദാനം ചെയ്യുന്നു. 4ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 64 ബിറ്റ് ഒക്ടാകോര്‍ പ്രൊസസര്‍ എന്നിവ ഗാലക്‌സി എ9 പ്രോയുടെ സവിശേഷതകളാണ്.

Comments

comments

Categories: Branding