സ്വച്ഛത സപ്താഹ് പ്രചാരണ പരിപാടി: റെയ്ല്‍വെ ശുചീകരണവും യാത്രക്കാരെ ബോധവല്‍ക്കരിക്കലും ലക്ഷ്യം

സ്വച്ഛത സപ്താഹ് പ്രചാരണ പരിപാടി: റെയ്ല്‍വെ ശുചീകരണവും യാത്രക്കാരെ ബോധവല്‍ക്കരിക്കലും ലക്ഷ്യം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ റെയ്ല്‍ ശുചിത്വ പ്രചാരണ പരിപാടിയായ സ്വച്ഛത സപ്താഹിന് റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു തുടക്കം കുറിച്ചു. സ്വച്ഛ് റെയ്ല്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായ പ്രചാരണ പരിപാടി ന്യൂഡെല്‍ഹി റെയ്ല്‍വെ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. സ്വച്ഛത സപ്താഹ് ഒമ്പതു നാള്‍ നീണ്ടുനില്‍ക്കും. സ്‌റ്റേഷനുകളുടെ ശുചീകരണം, ട്രെയ്‌നുകള്‍ വൃത്തിയാക്കല്‍, റെയ്ല്‍വെ കോംപ്ലക്‌സുകളുടെ ശുചീകരണം, ശുദ്ധജലം, വൃത്തിയുള്ള ഭക്ഷണം എന്നിവയാണ് പ്രചാരണത്തിന്റെ മുഖ്യ അജണ്ടകള്‍. ചര്‍ച്ചകള്‍, പ്രതിജ്ഞകള്‍ എന്നിവയുമുണ്ടാവും.

റെയ്ല്‍വെ പരിസരങ്ങളിലെ ശുചീകരണത്തിനും വൃത്തിക്കുമുള്ള പ്രാധാന്യം വിളിച്ചോതുകയും യാത്രക്കാരില്‍ ശുചിത്വ ശീലം വളര്‍ത്തുകയും ലക്ഷ്യമിട്ടുള്ളതാണ് സ്വച്ഛത സപ്താഹ്- പ്രഭു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉന്നതമായ വീക്ഷണത്തെയും ലക്ഷ്യങ്ങളെയും സ്വച്ഛത സപ്താഹ് ഓര്‍മ്മപ്പെടുത്തുമെന്നും പ്രഭു ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ 66ാം പിറന്നാള്‍ ദിനത്തിലാണ് റെയ്ല്‍ ശുചിത്വ പ്രചാരണത്തിന് തുടക്കമിട്ടതെന്നതും ശ്രദ്ധേയമായി.

രാജ്യത്തെ പ്രധാന ചില റെയ്ല്‍വെ സ്റ്റേഷനുകള്‍ വൃത്തിയാക്കാന്‍ സാമൂഹ്യ സേവന സംഘടനയായ സുലഭ് ഇന്റര്‍നാഷണലുമായി കൈകോര്‍ക്കുമെന്ന് ഉദ്ഘാടന ചടങ്ങിനു മുന്‍പ് സുരേഷ് പ്രഭു വ്യക്തമാക്കി. പദ്ധതിയുടെ പ്രാഥമിക ഘട്ടമെന്ന നിലയില്‍ ഖൊരഗ്പൂര്‍, ഓള്‍ഡ് ഡെല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, ഗ്വാളിയര്‍ എന്നീ അഞ്ച് റെയ്ല്‍വെ സ്റ്റേഷനുകളുടെ നവീകരണത്തിനും ശുചീകരണത്തിനും സുലഭ് ആരംഭവും കുറിച്ചു. റിയോ ഒളിംപിക്‌സില്‍ റെയ്ല്‍വെയില്‍ നിന്ന് രാജ്യത്തെ പ്രതിനിധീകരിച്ച ബോക്‌സിംഗ് ടീം കോച്ച് ജഗ്ദീപ് ഹൂഡയെയും റിലേ ടീം അംഗം ലളിത് മാത്തൂറിനെയും സുരേഷ് പ്രഭു ചടങ്ങില്‍ ആദരിച്ചു.

Comments

comments

Categories: Branding