ഇന്ത്യ നേടിയത് 300 മില്ല്യണ്‍ ഡോളറിന്റെ മൗറീഷ്യസ് നിക്ഷേപം

ഇന്ത്യ നേടിയത് 300 മില്ല്യണ്‍ ഡോളറിന്റെ മൗറീഷ്യസ് നിക്ഷേപം

 

മുംബൈ: 2003 ജനുവരി മുതല്‍ കഴിഞ്ഞ ജൂലൈ വരെയുള്ള കാലയളവില്‍ മൗറീഷ്യസ് കമ്പനികള്‍ 300 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയതായി മൗറീഷ്യസ് ഫിനാന്‍സ് ആന്‍ഡ് ഇക്ക്‌ണോമിക് ഡെവലപ്‌മെന്റ് മന്ത്രി പ്രവിന്ത് ജുഗ്നൗത്ത് അറിയിച്ചു. സ്മാര്‍ട്ട് സിറ്റികളുടെയും തുറമുഖങ്ങളുടെയും വികസനത്തിനാണ് മൗറീഷ്യസ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കമ്പനികളെ മൗറീഷ്യസില്‍ പുതിയതായി നിര്‍മിച്ച വ്യവസായ പാര്‍ക്കിലേക്ക് മന്ത്രി ക്ഷണിച്ചു. ഇന്ത്യ മൗറീഷ്യസില്‍ ധാരാളം നിക്ഷേപങ്ങള്‍ നത്തിയിട്ടുണ്ടെന്നും എട്ട് ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ മൗറീഷ്യസില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാന നിക്ഷേപക രാഷ്ട്രങ്ങളിലൊന്നാണ് മൊറീഷ്യസ്.

Comments

comments

Categories: Business & Economy